---
title: "ദുബായിൽ അധ്യാപക നിയമനം കർശനമാക്കുന്നു; പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് കെ.എച്ച്.ഡി.എ"
english_title: "KHDA announces strict criteria for hiring teachers in private education sector in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/314217/khda-announces-strict-criteria-for-hiring-teachers-in-private-education-sector-in-dubai"
published_at: "2025-09-11T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c29e68875db_tech.jpg"
keywords: []
---

# ദുബായിൽ അധ്യാപക നിയമനം കർശനമാക്കുന്നു; പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് കെ.എച്ച്.ഡി.എ

> **Lead Summary:** **ദു​ബൈ:**ദുബായി എ​മി​റേ​റ്റി​ലെ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ അധ്യാപക നിയമനം കർശനമാക്കുന്നു. പുതിയ മാനദണ്ഡങ്ങൾ നോ​ള​ജ് ആ​ൻ​ഡ് ഹ്യൂ​മ​ൻ ഡെ​വ​ല​പ്‌​മെ​ന്റ് അ​തോ​റി​റ്റി (കെ.​എ​ച്ച്.​ഡി.​എ). ര​ണ്ട് പു​തി​യ സാ​ങ്കേ​തി​ക ഗൈ​ഡു​ക​ളാ​ണ്​ ഇ​തു​​സം​ബ​ന്ധി​ച്ച്​ കെ.​എ​ച്ച്.​ഡി.​എ പു​റ​ത്തി​റ​ക്കി​യ​ത്.

## Article Content

**ദു​ബൈ:**ദുബായി എ​മി​റേ​റ്റി​ലെ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ അധ്യാപക നിയമനം കർശനമാക്കുന്നു. പുതിയ മാനദണ്ഡങ്ങൾ നോ​ള​ജ് ആ​ൻ​ഡ് ഹ്യൂ​മ​ൻ ഡെ​വ​ല​പ്‌​മെ​ന്റ് അ​തോ​റി​റ്റി (കെ.​എ​ച്ച്.​ഡി.​എ). ര​ണ്ട് പു​തി​യ സാ​ങ്കേ​തി​ക ഗൈ​ഡു​ക​ളാ​ണ്​ ഇ​തു​​സം​ബ​ന്ധി​ച്ച്​ കെ.​എ​ച്ച്.​ഡി.​എ പു​റ​ത്തി​റ​ക്കി​യ​ത്.

സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക ഗൈ​ഡും സ്റ്റാ​ഫ് ഡീ​റ​ജി​സ്ട്രേ​ഷ​ൻ സാ​ങ്കേ​തി​ക ഗൈ​ഡു​മാ​ണ്​ പു​റ​ത്തി​റ​ക്കി​യ​ത്. നി​യ​മ​ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​നും അ​ധ്യാ​പ​ക​രു​ടെ മാ​റ്റം കു​റ​ക്കു​ന്ന​തി​നും വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കാ​നു​മാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്തി​ട്ടു​ള്ള​താ​ണ് ഗൈ​ഡു​ക​ൾ.

കെ.​എ​ച്ച്.​ഡി.​എ അം​ഗീ​ക​രി​ച്ച യോ​ഗ്യ​ത, അ​നു​ഭ​വ പ​രി​ജ്ഞാ​നം, സ്വ​ഭാ​വ നി​ല​വാ​രം എ​ന്നി​വ പു​തി​യ അ​ധ്യാ​പ​ക​ർ​ക്കു​ണ്ടാ​യി​രി​ക്ക​ണം. അ​റ​ബി, ഇ​സ്​​ലാ​മി​ക പ​ഠ​ന അ​ധ്യാ​പ​ക​ർ​ക്കും ഇ​ത്​ ബാ​ധ​ക​മാ​ണ്. അ​തേ​സ​മ​യം നി​ല​വി​ലു​ള്ള അ​ധ്യാ​പ​ക​ർ​ക്ക് പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ൻ 2028 സെ​പ്റ്റം​ബ​ർ വ​രെ സ​മ​യ​മ​നു​വ​ദി​ക്കും. അ​ധ്യാ​യ​ന വ​ർ​ഷം ഏ​പ്രി​ലി​ൽ ആ​രം​ഭി​ക്കു​ന്ന സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​ർ​ക്ക് 2029 ഏ​പ്രി​ലി​ൽ വ​രെ സ​മ​യ​മ​നു​വ​ദി​ക്കും.

അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്‍റെ​യോ സെ​മ​സ്റ്റ​റി​ന്‍റെ​യോ മ​ധ്യ​ത്തി​ൽ ​ സ്കൂ​ൾ വി​ടു​ന്ന അ​ധ്യാ​പ​ക​രും സ്കൂ​ൾ നേ​തൃ​ത്വം ന​ൽ​കു​ന്ന​വ​രും മ​റ്റൊ​രു സ്വ​കാ​ര്യ സ്കൂ​ളി​ൽ അ​ധ്യാ​പ​ക​രാ​യി ചേ​രു​ന്ന​തി​ന് 90 ദി​വ​സം കാ​ത്തി​രി​ക്ക​ണ​മെ​ന്നും പു​തി​യ നി​ർ​ദേ​ശ​ത്തി​ലു​ണ്ട്. ഇ​ത്​ നോ​ട്ടീ​സ്​ പീ​രി​യ​ഡ്​ പൂ​ർ​ത്തി​യാ​ക്കി അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്റെ​യോ സെ​മ​സ്റ്റ​റി​ന്റെ​യോ അ​വ​സാ​ന​ത്തി​ൽ സ്കൂ​ൾ വി​ടു​ന്ന​വ​ർ​ക്ക്​ ബാ​ധ​ക​മ​ല്ല.

നി​യ​മ​ന​ത്തി​ന്​ കെ.​എ​ച്ച്.​ഡി.​എ മു​മ്പ് ന​ൽ​കി​യ അ​പ്പോ​യി​ൻ​മെ​ന്റ് ലെ​റ്റ​റി​ന് പ​ക​രം അ​പ്പോ​യി​ൻ​മെ​ന്റ് നോ​ട്ടീ​സി​നാ​ണ്​ സ്കൂ​ളു​ക​ൾ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ഒ​രാ​ൾ സ്കൂ​ളി​ൽ​നി​ന്ന് പു​റ​ത്തു​പോ​കു​മ്പോ​ൾ എ​ക്സി​റ്റ് സ​ർ​വേ​യും പൂ​ർ​ത്തി​യാ​ക്ക​ണം. എ​ല്ലാ​വ​രും അ​ധ്യാ​പ​ന ജോ​ലി ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പ് ഇ​ൻ​ഡ​ക്ഷ​ൻ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും നി​ർ​​ദേ​ശ​ത്തി​ലു​ണ്ട്. ഗൈ​ഡ്​ നി​ല​വി​ൽ കെ.​എ​ച്ച്.​ഡി.​എ വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/314217/khda-announces-strict-criteria-for-hiring-teachers-in-private-education-sector-in-dubai)