---
title: "ആശങ്ക പടർത്തി കറുത്ത പുക; ഷർഖിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മേൽക്കൂരക്ക് തീപിടുത്തം, ആളപായമില്ല"
english_title: "Black smoke spreads concern; Fire breaks out on roof of under-construction building in Sharqil, no casualties"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/314733/black-smoke-spreads-concern-fire-breaks-out-on-roof-of-under-construction-building-in-sharqil-no-casualties"
published_at: "2025-09-14T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c659dc875a8_jgfdkfldy.jpg"
keywords: []
---

# ആശങ്ക പടർത്തി കറുത്ത പുക; ഷർഖിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മേൽക്കൂരക്ക് തീപിടുത്തം, ആളപായമില്ല

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [**[ ]ഷർഖിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മേൽക്കൂരക്ക് തീപിടിച്ചു. ശനിയാഴ്ച ഉച്ച കഴിഞ്ഞ് ഉണ്ടായ അപകടത്തിൽ ആളപായമില്ല.

## Article Content

**കു​വൈ​ത്ത് സി​റ്റി: [**[ ]ഷർഖിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മേൽക്കൂരക്ക് തീപിടിച്ചു. ശനിയാഴ്ച ഉച്ച കഴിഞ്ഞ് ഉണ്ടായ അപകടത്തിൽ ആളപായമില്ല.

വിവരം ലഭിച്ച ഉടൻ തന്നെ ഹി​ലാ​ലി, മ​ദീ​ന എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാൻ അവർക്ക് കഴിഞ്ഞു.

തീപിടിത്തത്തിൽ വലിയ തോതിൽ പുക ഉയർന്നത് പരിഭ്രാന്തി പരത്തിയെങ്കിലും ആളുകൾക്ക് പരിക്കേറ്റിട്ടില്ലെന്ന് അഗ്നിശമനസേന അറിയിച്ചു. അപകടകാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/314733/black-smoke-spreads-concern-fire-breaks-out-on-roof-of-under-construction-building-in-sharqil-no-casualties)