---
title: "കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ അന്തരിച്ചു"
english_title: "Kannur native passes away in Oman after suffering a heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/314998/kannur-native-passes-away-in-oman-after-suffering-a-heart-attack"
published_at: "2025-09-15T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c8023099152_ffff.jpg"
keywords: []
---

# കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ അന്തരിച്ചു

> **Lead Summary:** **മസ്കത്ത്: **കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ അന്തരിച്ചു. എടക്കാടിലെ സോമനാഥൻ ആണ് ജഅലാൻ ബാനി ബൂ അലിയിൽ ഉറക്കത്തിൽ മരിച്ചത്. ബൂഅലി സനയ്യയിൽ വർഷങ്ങളായി കഫ്റ്റീരിയ നടത്തിവരികയായിരുന്നു. 25 വർഷത്തിലധികമായി ഒമാനിൽ പ്രവാസിയാണ്. തട്ടാരി കൃഷ്ണന്റെയും യശോദയുടെയും മകനാണ്.

## Article Content

**മസ്കത്ത്: **കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ അന്തരിച്ചു. എടക്കാടിലെ സോമനാഥൻ ആണ് ജഅലാൻ ബാനി ബൂ അലിയിൽ ഉറക്കത്തിൽ മരിച്ചത്. ബൂഅലി സനയ്യയിൽ വർഷങ്ങളായി കഫ്റ്റീരിയ നടത്തിവരികയായിരുന്നു. 25 വർഷത്തിലധികമായി ഒമാനിൽ പ്രവാസിയാണ്. തട്ടാരി കൃഷ്ണന്റെയും യശോദയുടെയും മകനാണ്.

ഭാര്യ: സുജാത കേളോത്ത്. മക്കൾ: ജീസിൽ, ജീൻഷ. സഹോദരങ്ങൾ: ചന്ദ്രൻ, പവിത്രൻ, സുമ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് സാമൂഹ്യപ്രവർത്തകൻ ഫക്രുദീൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/314998/kannur-native-passes-away-in-oman-after-suffering-a-heart-attack)