---
title: "ബഹ്റൈനിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരു മരണം; ഏഴ് പേരെ രക്ഷപ്പെടുത്തി"
english_title: "One dead in house fire in Bahrain seven rescued"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/315110/one-dead-in-house-fire-in-bahrain-seven-rescued"
published_at: "2025-09-16T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c904dd13dce_jkhjk.jpg"
keywords: []
---

# ബഹ്റൈനിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരു മരണം; ഏഴ് പേരെ രക്ഷപ്പെടുത്തി

> **Lead Summary:** **മനാമ സിറ്റി: [** ബഹ്റൈനിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ 23കാരനായ യുവാവ് മരിച്ചു. 7 പേരെ അധികൃതർ രക്ഷപ്പെടുത്തി. ഇന്നലെ സമാഹീജിലെ ഒരു വീട്ടിലാണ് തീപിടിത്തമുണ്ടായത്. സിവിൽ ഡിഫൻസ് ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

## Article Content

**മനാമ സിറ്റി: [** ബഹ്റൈനിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ 23കാരനായ യുവാവ് മരിച്ചു. 7 പേരെ അധികൃതർ രക്ഷപ്പെടുത്തി. ഇന്നലെ സമാഹീജിലെ ഒരു വീട്ടിലാണ് തീപിടിത്തമുണ്ടായത്. സിവിൽ ഡിഫൻസ് ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

23കാരനെ ഉൾപ്പെടെ വീട്ടിനുള്ളിൽ ഉണ്ടായിരുന്ന 8 പേരെയും രക്ഷപ്പെടുത്തിയെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് വഴിയാണ് യുവാവ് മരിച്ചത്. അതേസമയം സ്വദേശികളാണോ പ്രവാസികളാണോ ഇവർ എന്നത് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/315110/one-dead-in-house-fire-in-bahrain-seven-rescued)