---
title: "ചൂട് കുറയും...! സുഹൈൽ സീസണിന് തുടക്കം, സെപ്തംബർ 20 മുതൽ കാലാവസ്ഥയിൽ മാറ്റം വരുമെന്ന് കുവൈത്ത് അധികൃതർ"
english_title: "The heat will decrease The Suhail season begins And the weather will change from September 20 Kuwaiti authorities say."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/315419/the-heat-will-decrease-the-suhail-season-begins-and-the-weather-will-change-from-september-20-kuwaiti-authorities-say"
published_at: "2025-09-17T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cab2af29662_DFSDF.jpg"
keywords: []
---

# ചൂട് കുറയും...! സുഹൈൽ സീസണിന് തുടക്കം, സെപ്തംബർ 20 മുതൽ കാലാവസ്ഥയിൽ മാറ്റം വരുമെന്ന് കുവൈത്ത് അധികൃതർ

> **Lead Summary:** **കുവൈത്ത് സിറ്റി: [ ** സെപ്തംബർ 20 മുതൽ കുവൈത്തിൽ ചൂട് ഗണ്യമായി കുറയുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. സുഹൈൽ സീസണിലെ മൂന്നാമത്തെ നക്ഷത്രമായ അൽ സുബ്രയുടെ ഉദയത്തോടെയാണ് ഈ മാറ്റം സംഭവിക്കുക. ഇത് ശരത്കാലത്തിൻ്റെ ആദ്യ സീസണായി കണക്കാക്കപ്പെടുന്നു.

## Article Content

**കുവൈത്ത് സിറ്റി: [ ** സെപ്തംബർ 20 മുതൽ കുവൈത്തിൽ ചൂട് ഗണ്യമായി കുറയുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. സുഹൈൽ സീസണിലെ മൂന്നാമത്തെ നക്ഷത്രമായ അൽ സുബ്രയുടെ ഉദയത്തോടെയാണ് ഈ മാറ്റം സംഭവിക്കുക. ഇത് ശരത്കാലത്തിൻ്റെ ആദ്യ സീസണായി കണക്കാക്കപ്പെടുന്നു.

സെപ്തംബര്‍ 20 മുതൽ 13 ദിവസത്തേക്ക് സുബ്ര നക്ഷത്രത്തിന്‍റെ സ്വാധീനമുണ്ടാകുമെന്നും ഈ ദിവസങ്ങളിൽ താപനിലയിൽ വലിയ മാറ്റങ്ങൾ കാണാൻ സാധിക്കുമെന്നും അൽ ഉജൈരി പ്രസ്താവനയിൽ പറഞ്ഞു. രാവിലെ ഈർപ്പം തുടരുമെങ്കിലും രാത്രികാലങ്ങളിൽ താപനില കുറയും. സുബ്ര ഒരു തീക്ഷ്ണമായ നക്ഷത്രമാണെങ്കിലും ഈ കാലയളവിൽ രാത്രിയിൽ മിതമായ താപനിലയും പുലർച്ചെ സുഖകരമായ കാലാവസ്ഥയും അനുഭവപ്പെടും.

എന്നാൽ, ഉച്ച സമയങ്ങളിൽ ചൂടുള്ള കാറ്റും ഉയർന്ന താപനിലയും ഉണ്ടാകും. സെപ്തംബർ 22-ന് ഭൂമിയുടെ സൂര്യനുചുറ്റുമുള്ള ഭ്രമണത്തെ തുടർന്ന് ശരത്കാല വിഷുവം സംഭവിക്കും. ഈ ദിവസം സൂര്യൻ ഭൂമിയുടെ മധ്യഭാഗത്തായിരിക്കും. സുബ്ര നക്ഷത്രത്തിന്റെ സ്വാധീനമുള്ള സമയത്ത് പ്രത്യേകിച്ച് സെപ്റ്റംബർ 28-ന്, രാത്രിയും പകലും തുല്യമായിരിക്കുമെന്നും (12 മണിക്കൂർ വീതം) പിന്നീട് രാത്രിയുടെ ദൈർഘ്യം കൂടാൻ തുടങ്ങുമെന്നും അൽ ഉജൈരി സെന്റർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/315419/the-heat-will-decrease-the-suhail-season-begins-and-the-weather-will-change-from-september-20-kuwaiti-authorities-say)