---
title: "ബാഡ്മിന്റൺ കളിച്ച് കഴിഞ്ഞ് മടങ്ങാനിരിക്കെ കോർട്ടിൽ കുഴഞ്ഞുവീണ്  പ്രവാസി മലയാളി  മരിച്ചു"
english_title: "Jacob Chacko, a native of Perumpadappu, Ernakulam, collapsed and died in Kuwait."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/315579/jacob-chacko-a-native-of-perumpadappu-ernakulam-collapsed-and-died-in-kuwait"
published_at: "2025-09-18T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cbd8fe9e97b_dead.jpg"
keywords: []
---

# ബാഡ്മിന്റൺ കളിച്ച് കഴിഞ്ഞ് മടങ്ങാനിരിക്കെ കോർട്ടിൽ കുഴഞ്ഞുവീണ്  പ്രവാസി മലയാളി  മരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: ** എറണാകുളം പെരുമ്പടപ്പ് സ്വദേശി ജേക്കബ് ചാക്കോ കുവൈത്തിൽ കുഴഞ്ഞുവീണു മരിച്ചു. റിഗ്ഗയിൽ ബാഡ്മിന്റൺ കളിച്ച് കഴിഞ്ഞ് മടങ്ങാനിരിക്കെയാണ് കോർട്ടിൽ കുഴഞ്ഞ് വീണത്.

## Article Content

**കുവൈത്ത് സിറ്റി: ** എറണാകുളം പെരുമ്പടപ്പ് സ്വദേശി ജേക്കബ് ചാക്കോ കുവൈത്തിൽ കുഴഞ്ഞുവീണു മരിച്ചു. റിഗ്ഗയിൽ ബാഡ്മിന്റൺ കളിച്ച് കഴിഞ്ഞ് മടങ്ങാനിരിക്കെയാണ് കോർട്ടിൽ കുഴഞ്ഞ് വീണത്.

ബാങ്ക് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. എറെ നാളായി കുവൈത്തിലുള്ള ജേക്കബ് ചാക്കോ കുടുംബ സമേതം സാൽമിയയിലായിരുന്നു താമസം.

ഭാര്യ: പാർവതി. മക്കൾ: നഥാൻ, നയന. ഒ.ഐ.സി.സി കെയർ ടീമിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/315579/jacob-chacko-a-native-of-perumpadappu-ernakulam-collapsed-and-died-in-kuwait)