---
title: "മകളെ സ്‍കൂളില്‍ കൊണ്ടുപോകുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു"
english_title: "An expatriate Malayalee collapsed and died while taking her daughter to school"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/31565/an-expatriate-malayalee-collapsed-and-died-while-taking-her-daughter-to-school"
published_at: "2022-03-13T23:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622e361b7f697_death.jpg"
keywords: []
---

# മകളെ സ്‍കൂളില്‍ കൊണ്ടുപോകുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **ദുബൈ :** പ്രവാസി മലയാളി ദുബൈയില്‍ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് പന്നിക്കോട്ടൂര്‍ പാലങ്ങാട് സ്വദേശി അബൂബക്കര്‍ തോണിയോട്ടാണ് മരിച്ചത്. മുഹൈസിന 3ല്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

## Article Content

**ദുബൈ :** പ്രവാസി മലയാളി ദുബൈയില്‍ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് പന്നിക്കോട്ടൂര്‍ പാലങ്ങാട് സ്വദേശി അബൂബക്കര്‍ തോണിയോട്ടാണ് മരിച്ചത്. മുഹൈസിന 3ല്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

മകളെ സ്‍കൂളില്‍ കൊണ്ടാക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. പിതാവ് - കുഞ്ഞൂട്ടി. മാതാവ് - ഫാത്തിമ. ഭാര്യ - സഫിയ. രണ്ട് മക്കളുണ്ട്.

നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഐ.സി.എഫ് മുഹൈസിന യൂണിറ്റിലെ സജീവ പ്രവര്‍ത്തകനായിരുന്ന അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഐ.സി.എഫ് ദുബൈ സെന്‍ട്രല്‍ കമ്മിറ്റി അനുശോചിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/31565/an-expatriate-malayalee-collapsed-and-died-while-taking-her-daughter-to-school)