---
title: " ബഹ്റൈനിൽ വാഹനാപകടം; കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം "
english_title: "Car accident in Bahrain; Kozhikode native dies tragically"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/315654/car-accident-in-bahrain-kozhikode-native-dies-tragically"
published_at: "2025-09-18T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cc3c963cc46_dead.jpg"
keywords: []
---

#  ബഹ്റൈനിൽ വാഹനാപകടം; കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം 

> **Lead Summary:** **മനാമ: **കോഴിക്കോട് മാവൂർ സ്വദേശി വെള്ളലശ്ശേരി ചാലുമ്പാട്ടിൽ ദിനേശ് ബഹ്റൈനിൽ വാഹനാപകടത്തിൽ മരിച്ചു. ജോലി സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്.

## Article Content

**മനാമ: **കോഴിക്കോട് മാവൂർ സ്വദേശി വെള്ളലശ്ശേരി ചാലുമ്പാട്ടിൽ ദിനേശ് ബഹ്റൈനിൽ വാഹനാപകടത്തിൽ മരിച്ചു. ജോലി സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്.

പിതാവ്: ദാമോദരൻ നായർ, മാതാവ്: ശ്രീദേവി അമ്മ, ഭാര്യ: സ്മിത, മക്കൾ: അമൽ, അമേയ. സഹോദരങ്ങൾ: മഹേഷ്, രജീഷ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/315654/car-accident-in-bahrain-kozhikode-native-dies-tragically)