---
title: "അത്ഭുതങ്ങളുടെ പൂന്തോട്ടം തിരികെയെത്തുന്നു; ദുബായ് മിറാക്കിൾ ഗാർഡന്റെ പുതിയ സീസൺ 29-ന് ആരംഭിക്കും"
english_title: "The Garden of Miracles is back; Dubai Miracle Garden's new season will begin on the 29th"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/315967/the-garden-of-miracles-is-back-dubai-miracle-gardens-new-season-will-begin-on-the-29th"
published_at: "2025-09-20T13:42:00+05:30"
category: "Art & Culture"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ce61e2a7f34_sfgdfdghfg.jpg"
keywords: []
---

# അത്ഭുതങ്ങളുടെ പൂന്തോട്ടം തിരികെയെത്തുന്നു; ദുബായ് മിറാക്കിൾ ഗാർഡന്റെ പുതിയ സീസൺ 29-ന് ആരംഭിക്കും

> **Lead Summary:** **ദു​ബൈ: [ **നഗരത്തിലെ പ്രധാന ഔട്ട്‌ഡോർ ആകർഷണമായ ദുബൈ മിറാക്കിൾ ഗാർഡൻ്റെ പതിനാലാമത് സീസൺ സെപ്റ്റംബർ 29-ന് ആരംഭിക്കും. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അധികൃതർ ഇക്കാര്യം പ്രഖ്യാപിച്ചത്.

## Article Content

**ദു​ബൈ: [ **നഗരത്തിലെ പ്രധാന ഔട്ട്‌ഡോർ ആകർഷണമായ ദുബൈ മിറാക്കിൾ ഗാർഡൻ്റെ പതിനാലാമത് സീസൺ സെപ്റ്റംബർ 29-ന് ആരംഭിക്കും. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അധികൃതർ ഇക്കാര്യം പ്രഖ്യാപിച്ചത്.

ദുബൈ അൽ ബർഷ സൗത്ത് മൂന്നിൽ സ്ഥിതി ചെയ്യുന്ന മിറാക്കിൾ ഗാർഡൻ, ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പൂക്കളുടെ ഉദ്യാനമെന്ന നിലയിൽ പ്രശസ്തമാണ്. 72,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ, 150 ദശലക്ഷത്തിലധികം വ്യത്യസ്തയിനം പൂക്കൾ പല രൂപത്തിലും പാറ്റേണുകളിലുമായി ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്.

2013-ൽ ആരംഭിച്ചത് മുതൽ മൂന്ന് ഗിന്നസ് ലോക റെക്കോർഡുകളും മിറാക്കിൾ ഗാർഡൻ സ്വന്തമാക്കിയിട്ടുണ്ട്. പൂക്കൾകൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ അലങ്കരിച്ച ഘടനയ്ക്കും ഏറ്റവും വലിയ വെർട്ടിക്കൽ ഗാർഡനും ഗിന്നസ് റെക്കോർഡ് ലഭിച്ചത് മിറാക്കിൾ ഗാർഡനാണ്.

14ാമ​ത്​ സീ​സ​ണി​ൽ പു​തി​യ കാ​ഴ്ച​ക​ളും അ​നു​ഭ​വ​ങ്ങ​ളും സ​ന്ദ​ർ​ശ​ക​ർ​ക്ക് സ​മ്മാ​നി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ മി​റാ​ക്കി​ൾ ഗാ​ർ​ഡ​ൻ. ഓ​രോ സീ​സ​ണു​ക​ളി​ലും പു​തി​യ പു​ഷ്​​പാ​ല​ങ്കാ​ര ഇ​ൻ​സ്റ്റ​ലേ​ഷ​നു​ക​ൾ ഒ​രു​ക്കാ​റു​ണ്ട്. കു​ടും​ബ​സ​മേ​തം ഒ​ഴി​വ്​ ദി​ന​ങ്ങ​ളി​ൽ സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ന്ന പൂ​ക്ക​ളാ​ൽ വ​ർ​ണം തീ​ർ​ക്കു​ന്ന മ​നോ​ഹ​ര​മാ​യ ഇ​ടം കൂ​ടി​യാ​ണി​ത്.

പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ൽ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ​ രാ​ത്രി 11 വ​രെ​യാ​ണ്​ സ​ന്ദ​ർ​ശ​ന സ​മ​യം. വാ​രാ​ന്ത്യ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​മ്പ​തു​ മു​ത​ൽ അ​ർ​ധ​രാ​ത്രി 12 വ​രെ​യും സ​ന്ദ​ർ​ശ​നം അ​നു​വ​ദി​ക്കും. ഓ​ൺ​ലൈ​നാ​യും മി​റാ​ക്കി​ൾ ഗാ​ർ​ഡ​ൻ ഗേ​റ്റു​ക​ളി​ലും ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ണ്. യു.​എ.​ഇ നി​വാ​സി​ക​ൾ​ക്ക്​ ടി​ക്ക​റ്റ്​ നി​ര​ക്കി​ൽ പ്ര​ത്യേ​ക ഇ​ള​വു​ക​ളും പ്ര​ഖ്യാ​പി​ക്കാ​റു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/315967/the-garden-of-miracles-is-back-dubai-miracle-gardens-new-season-will-begin-on-the-29th)