---
title: "ഇനി പറന്നെത്തും പാഴ്സലുകൾ; അബുദാബിയിൽ ഡ്രോൺ ഡെലിവറി പ​രീ​ക്ഷ​ണ പ​റ​ക്ക​ല്‍ വിജയകരം "
english_title: "Parcels will now fly; Drone delivery test flight in Abu Dhabi successful"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/315975/parcels-will-now-fly-drone-delivery-test-flight-in-abu-dhabi-successful"
published_at: "2025-09-20T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ce6bfef2ff4_fhfhfhfh.jpg"
keywords: []
---

# ഇനി പറന്നെത്തും പാഴ്സലുകൾ; അബുദാബിയിൽ ഡ്രോൺ ഡെലിവറി പ​രീ​ക്ഷ​ണ പ​റ​ക്ക​ല്‍ വിജയകരം 

> **Lead Summary:** **അ​ബൂ​ദ​ബി:[ ** ഡ്രോൺ ഉപയോഗിച്ചുള്ള ഡെലിവറി സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി അബൂദബി നടത്തിയ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയായി. അൽ സംഹയിൽ നിന്ന് ഖലീഫ വ്യവസായ മേഖലയിലേക്കാണ് ഡ്രോൺ വഴി പാഴ്സലുകൾ എത്തിച്ചത്. വ്യോമയാന രംഗത്തെ സാങ്കേതികവിദ്യാ സ്ഥാപനമായ എൽ.ഒ.ഡി.ഡിയുമായി സഹകരിച്ചാണ് അബൂദബി മൊബിലിറ്റി ഈ പരീക്ഷണപ്പറക്കൽ നടത്തിയത്.

## Article Content

**അ​ബൂ​ദ​ബി:[ ** ഡ്രോൺ ഉപയോഗിച്ചുള്ള ഡെലിവറി സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി അബൂദബി നടത്തിയ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയായി. അൽ സംഹയിൽ നിന്ന് ഖലീഫ വ്യവസായ മേഖലയിലേക്കാണ് ഡ്രോൺ വഴി പാഴ്സലുകൾ എത്തിച്ചത്. വ്യോമയാന രംഗത്തെ സാങ്കേതികവിദ്യാ സ്ഥാപനമായ എൽ.ഒ.ഡി.ഡിയുമായി സഹകരിച്ചാണ് അബൂദബി മൊബിലിറ്റി ഈ പരീക്ഷണപ്പറക്കൽ നടത്തിയത്.

നൂ​ത​ന നാ​വി​ഗേ​ഷ​ന്‍ സം​വി​ധാ​ന​വും റോ​ബോ​ട്ടി​ക് കൈ​യും ഘ​ടി​പ്പി​ച്ച ഡ്രോ​ണ്‍ ആ​ണ് പാ​ഴ്‌​സ​ല്‍ ഡെ​ലി​വ​റി​യു​ടെ പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​ന് ഉ​പ​യോ​ഗി​ച്ച​ത്. ഏ​ക​ദേ​ശം മൂ​ന്നു​മാ​സം മു​മ്പ് ഖ​ലീ​ഫ സി​റ്റി​യി​ല്‍ വി​ഞ്ച് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഡ്രോ​ണ്‍ പാ​ർ​സ​ല്‍ ഡെ​ലി​വ​റി വി​ജ​യ​ക​ര​മാ​യി പൂ​ര്‍ത്തി​യാ​ക്കി​യി​രു​ന്നു.

പോ​സ്റ്റ് ഓ​ഫി​സി​ല്‍നി​ന്നു​ള്ള പാ​ർ​സ​ല്‍ ആ​ണ് അ​ന്ന് ഡ്രോ​ണ്‍ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​ച്ച​ത്. 2026 പ​കു​തി​യോ​ടെ അ​ബൂ​ദ​ബി​യി​ല്‍ ഡ്രൈ​വ​റി​ല്ലാ ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് പാ​ർ​സ​ല്‍, ച​ര​ക്ക് നീ​ക്കം ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് എ​ല്‍.​ഒ.​ഡി.​ഡി. ക​ഴി​ഞ്ഞ ദി​വ​സം ഫു​ജൈ​റ വി​മാ​ന​ത്താ​വ​ള​ത്തി​ലും ​ഡ്രോ​ൺ കാ​ർ​ഗോ സ​ർ​വി​സി​നാ​യു​ള്ള പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ സ​മു​ദ്ര​ത്തി​ൽ ഒ​രു​ക്കി​യ പ്ലാ​റ്റ്​​ഫോ​മി​ലേ​ക്കാ​ണ്​ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ച​ത്. ലോ​ജി​സ്റ്റി​ക്​ ക​മ്പ​നി​യാ​യ ലോ​ഡ്​ ഓ​ട്ടോ​ണ​മ​സ്, ഫു​ജൈ​റ നാ​വി​ഗേ​ഷ​ൻ സ​ർ​വി​സ​സ്​ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​​ടെ​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/315975/parcels-will-now-fly-drone-delivery-test-flight-in-abu-dhabi-successful)