---
title: "അതിക്രമങ്ങൾക്ക് കടുത്ത പി​ഴ; പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപദ്രവിച്ച പ്ര​തി​ക്ക് ഒ​രു ല​ക്ഷം ദി​ര്‍ഹം പിഴ"
english_title: "Severe punishment for atrocities; Dh100,000 fine for each person who harasses a minor"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/315989/severe-punishment-for-atrocities-dh100000-fine-for-each-person-who-harasses-a-minor"
published_at: "2025-09-20T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ce76ee98fd7_gyfdgdfgd.jpg"
keywords: []
---

# അതിക്രമങ്ങൾക്ക് കടുത്ത പി​ഴ; പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപദ്രവിച്ച പ്ര​തി​ക്ക് ഒ​രു ല​ക്ഷം ദി​ര്‍ഹം പിഴ

> **Lead Summary:** **അ​ബൂ​ദ​ബി: [** പ്രായപൂർത്തിയാകാത്ത കുട്ടിയെ പൊതുസ്ഥലത്ത് അസഭ്യം പറയുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്ത യുവാവിന് അബൂദബി സിവിൽ ഫാമിലി കോടതി ഒരു ലക്ഷം ദിർഹം പിഴ ചുമത്തി. കുട്ടിയെ അവഹേളിക്കുകയും അടിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തതായി കോടതി രേഖകളിൽ വ്യ​ക്ത​മാണ്.

## Article Content

**അ​ബൂ​ദ​ബി: [** പ്രായപൂർത്തിയാകാത്ത കുട്ടിയെ പൊതുസ്ഥലത്ത് അസഭ്യം പറയുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്ത യുവാവിന് അബൂദബി സിവിൽ ഫാമിലി കോടതി ഒരു ലക്ഷം ദിർഹം പിഴ ചുമത്തി. കുട്ടിയെ അവഹേളിക്കുകയും അടിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തതായി കോടതി രേഖകളിൽ വ്യ​ക്ത​മാണ്.

പ്ര​തി​യു​ടെ ന​ട​പ​ടി​യി​ൽ കു​ട്ടി​ക്ക് പ​രി​ക്കേ​ല്‍ക്കു​ക​യും മാ​ന​സി​ക​മാ​യി പ്ര​യാ​സം നേ​രി​ടു​ക​യും ചെ​യ്തു​വെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. നി​ര​വ​ധി പേ​ര്‍ നോ​ക്കി നി​ല്‍ക്കു​മ്പോ​ഴാ​യി​രു​ന്നു പ്ര​തി കു​ട്ടി​യെ ആ​ക്ര​മി​ച്ച​തെ​ന്നും ഇ​തു കു​ട്ടി​യെ കൂ​ടു​ത​ല്‍ വി​ഷ​മ​ത്തി​ലാ​ക്കി​യെ​ന്നും വി​ധി പ്ര​സ്താ​വ​ത്തി​ല്‍ കോ​ട​തി പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ കോ​ട​തി​ച്ചെ​ല​വു​ക​ള്‍ പ്ര​തി​യി​ല്‍നി​ന്ന് ഈ​ടാ​ക്കി ന​ല്‍ക​ണ​മെ​ന്നും കു​ട്ടി​യു​ടെ പി​താ​വ് കോ​ട​തി​യോ​ട് അ​ഭ്യ​ര്‍ഥി​ച്ചി​രു​ന്നു. തു​ട​ര്‍ന്നാ​ണ് ഒ​രു​ല​ക്ഷം ദി​ര്‍ഹം പി​ഴ ചു​മ​ത്തി​യ​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/315989/severe-punishment-for-atrocities-dh100000-fine-for-each-person-who-harasses-a-minor)