---
title: "ഷാർജയിൽ നിന്ന് കാണാതായ മലയാളി യുവതിയെ കണ്ടെത്തി"
english_title: "Missing Malayali woman found in Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/316126/missing-malayali-woman-found-in-sharjah"
published_at: "2025-09-21T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cf9eb97cfe7_iiii.jpg"
keywords: []
---

# ഷാർജയിൽ നിന്ന് കാണാതായ മലയാളി യുവതിയെ കണ്ടെത്തി

> **Lead Summary:** **ഷാർജ: [ ** ഷാർജയിൽ നിന്ന് കാണാതായ മലയാളി യുവതിയെ കണ്ടെത്തി. ദുബായ് ഊദ് മേത്തയിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്. അബുഷഗാറയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി സുധീർകൃഷ്ണൻ-ആശ ദമ്പതികളുടെ മകൾ റിതികയെ ഇന്നലെ രാവിലെയാണ് കാണാതായത്.

## Article Content

**ഷാർജ: [ ** ഷാർജയിൽ നിന്ന് കാണാതായ മലയാളി യുവതിയെ കണ്ടെത്തി. ദുബായ് ഊദ് മേത്തയിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്. അബുഷഗാറയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി സുധീർകൃഷ്ണൻ-ആശ ദമ്പതികളുടെ മകൾ റിതികയെ ഇന്നലെ രാവിലെയാണ് കാണാതായത്.

സഹോദരനൊപ്പം സബ അൽനൂർ ക്ലിനിക്കിലേക്കു പോയതായിരുന്നു. രക്തം നൽകിയ ശേഷം അഞ്ച് മിനിറ്റിനകം സഹോദരൻ തിരിച്ചെത്തിയപ്പോൾ റിതികയെ കാണാതാവുകയായിരുന്നു. കഴിഞ്ഞ 27 വർഷമായി യുഎഇയിൽ താമസിക്കുന്ന കുടുംബത്തിലെ രണ്ട് മക്കളിൽ മൂത്തയാളായ റിതിക ഇവിടെ തന്നെയാണ് ജനിച്ച് വളർന്നത്.

പത്താം ക്ലാസ് വരെ ഷാർജയിൽ പഠിച്ച ശേഷം പഠനം ഉപേക്ഷിച്ചു. ചിത്രരചനയിലും പെയിന്റിങ്ങിലുമൊക്കെ തത്പരയായതിനാൽ വീട്ടിലേക്ക് അധ്യാപകനെത്തി പഠിപ്പിച്ചുവരികയായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/316126/missing-malayali-woman-found-in-sharjah)