---
title: "ആകാശത്തെ അത്ഭുത കാഴ്ചകളുമായി ദുബായ് എയർഷോ നവംബർ 17 മുതൽ  "
english_title: "Dubai Airshow to start from November 17 with amazing views of the sky"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/316161/dubai-airshow-to-start-from-november-17-with-amazing-views-of-the-sky"
published_at: "2025-09-21T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cfc400b97bc_uae.jpg"
keywords: []
---

# ആകാശത്തെ അത്ഭുത കാഴ്ചകളുമായി ദുബായ് എയർഷോ നവംബർ 17 മുതൽ  

> **Lead Summary:** **ദുബായ് : ** ആകാശത്തെ അത്ഭുത കാഴ്ചകളുമായി ദുബായ് എയർഷോ നവംബർ 17 മുതൽ 21 വരെ ദുബായ് വേൾഡ് സെൻട്രലിൽ നടത്തും. 150 രാജ്യങ്ങളിൽ നിന്നുള്ള വ്യോമയാന മേഖലകളിലെ 1.48 ലക്ഷം പേരെയാണു മേളയിലേക്കു പ്രതീക്ഷിക്കുന്നത്. ഇതോടനുബന്ധിച്ചു നടക്കുന്ന പ്രദർശനത്തിൽ 1500ലേറെ കമ്പനികൾ പങ്കെടുക്കും. 5 ദിവസം നീളുന്ന മേളയിൽ കോടികളുടെ ഇടപാടുകളും നടക്കും.

## Article Content

**ദുബായ് : ** ആകാശത്തെ അത്ഭുത കാഴ്ചകളുമായി ദുബായ് എയർഷോ നവംബർ 17 മുതൽ 21 വരെ ദുബായ് വേൾഡ് സെൻട്രലിൽ നടത്തും. 150 രാജ്യങ്ങളിൽ നിന്നുള്ള വ്യോമയാന മേഖലകളിലെ 1.48 ലക്ഷം പേരെയാണു മേളയിലേക്കു പ്രതീക്ഷിക്കുന്നത്. ഇതോടനുബന്ധിച്ചു നടക്കുന്ന പ്രദർശനത്തിൽ 1500ലേറെ കമ്പനികൾ പങ്കെടുക്കും. 5 ദിവസം നീളുന്ന മേളയിൽ കോടികളുടെ ഇടപാടുകളും നടക്കും.

യുഎഇ എയ്റോബാറ്റിക് ടീം അൽ ഫുർസാൻ ഉൾപ്പെടെ വിവിധ രാജ്യങ്ങളുടെ എയ്റോബാറ്റിക് ടീമുകൾ കാഴ്ച വയ്ക്കുന്ന അഭ്യാസ കാഴ്ചകളായിരിക്കും പ്രധാന ആകർഷണം. മധ്യപൂർവദേശത്തെ ഏറ്റവും വലിയ വ്യോമയാന പ്രദർശന മേളയിൽ ലോകത്തിലെ ഏറ്റവും മികച്ച യാത്രാ, പോർ വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ എന്നിവയ്ക്കൊപ്പം അത്യാഡംബര വിമാനങ്ങളും അണിനിരക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/316161/dubai-airshow-to-start-from-november-17-with-amazing-views-of-the-sky)