---
title: "അശ്രദ്ധയ്ക്ക് പണികിട്ടി; മദ്യപിച്ച് വാഹനമോടിച്ചു, ദുബൈയിൽ യുവാവിന് 15,000 ദിർഹം പിഴയും ലൈസൻസ് സസ്പെൻഷനും"
english_title: "Carelessness pays off; young man fined Dh15,000 and license suspended in Dubai for drunk driving"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/316266/carelessness-pays-off-young-man-fined-dh15000-and-license-suspended-in-dubai-for-drunk-driving"
published_at: "2025-09-22T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d0ddbb9107a_dsfsfdsf.jpg"
keywords: []
---

# അശ്രദ്ധയ്ക്ക് പണികിട്ടി; മദ്യപിച്ച് വാഹനമോടിച്ചു, ദുബൈയിൽ യുവാവിന് 15,000 ദിർഹം പിഴയും ലൈസൻസ് സസ്പെൻഷനും

> **Lead Summary:** **ദു​ബൈ: [ **മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിൽ ദുബൈ കോടതി ഒരു യുവാവിന് 15,000 ദിർഹം പിഴ ചുമത്തി. കൂടാതെ, പ്രതിയുടെ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു.

## Article Content

**ദു​ബൈ: [ **മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിൽ ദുബൈ കോടതി ഒരു യുവാവിന് 15,000 ദിർഹം പിഴ ചുമത്തി. കൂടാതെ, പ്രതിയുടെ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു.

ബ​ർ​ദു​ബൈ​യി​ൽ ഉ​ണ്ടാ​യ കാ​ർ അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും അ​ഞ്ച്​ മീ​റ്റ​ർ നീ​ള​ത്തി​ൽ പ്ര​കൃ​തി​​ക്ക്​ നാ​ശ​ന​ഷ്ടം സം​ഭ​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച പൊ​ലീ​സ് ല​ഹ​രി ഉ​പയോ​ഗി​ച്ച​താ​യി സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന്​ ലാ​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​ക്ക്​ അ​യ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ വാ​ഹ​ന​ത്തി​ൽ മ​ദ്യ​ത്തി​ന്‍റെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചു.തു​ട​ർ​ന്ന്​ മ​ദ്യ​പി​ച്ച്​ വാ​ഹ​ന​മോ​ടി​ച്ച​തി​നും പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​നു​മാ​യി ര​ണ്ട്​ കേ​സു​ക​ൾ പൊ​ലീ​സ്​ ​പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി.

വി​ചാ​ര​ണവേ​ള​യി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തോ​ടെ​യാ​ണ്​ കോ​ട​തി പ്ര​തി​ക്ക്​ പി​ഴ​ശി​ക്ഷ​യും ലൈ​സ​ൻ​സ്​ മൂ​ന്നു​മാ​സ​ത്തേ​ക്ക്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്യാ​നും ഉ​ത്ത​ര​വി​ട്ട​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/316266/carelessness-pays-off-young-man-fined-dh15000-and-license-suspended-in-dubai-for-drunk-driving)