---
title: " ഒടുവിൽ അഴിക്കുള്ളിൽ; സമൂഹ മാധ്യമങ്ങൾ മറയാക്കി ചൂതാട്ടം, ഏഴ് വിദേശികൾ കുവൈത്തിൽ അറസ്റ്റിൽ"
english_title: "Finally in custody; Seven foreigners arrested in Kuwait for gambling under the guise of social media"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/316275/finally-in-custody-seven-foreigners-arrested-in-kuwait-for-gambling-under-the-guise-of-social-media"
published_at: "2025-09-22T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d0e0d59a995_gfdgfdgfdg.jpg"
keywords: []
---

#  ഒടുവിൽ അഴിക്കുള്ളിൽ; സമൂഹ മാധ്യമങ്ങൾ മറയാക്കി ചൂതാട്ടം, ഏഴ് വിദേശികൾ കുവൈത്തിൽ അറസ്റ്റിൽ

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ **ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് വിഭാഗം നടത്തിയ പരിശോധനയിൽ, രാജ്യത്ത് നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര ഓൺലൈൻ ചൂതാട്ട, കള്ളപ്പണ ശൃംഖലയെ ആഭ്യന്തര മന്ത്രാലയം പിടികൂടി. കേസിൽ ആറ് ഈജിപ്തുകാരും ഒരു സിറിയക്കാരനും ഉൾപ്പെടെ ഏഴ് വിദേശികൾ അറസ്റ്റിലായി.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ **ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് വിഭാഗം നടത്തിയ പരിശോധനയിൽ, രാജ്യത്ത് നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര ഓൺലൈൻ ചൂതാട്ട, കള്ളപ്പണ ശൃംഖലയെ ആഭ്യന്തര മന്ത്രാലയം പിടികൂടി. കേസിൽ ആറ് ഈജിപ്തുകാരും ഒരു സിറിയക്കാരനും ഉൾപ്പെടെ ഏഴ് വിദേശികൾ അറസ്റ്റിലായി.

സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സം​ഘ​ത്തെ​ക്കു​റി​ച്ച് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി. സം​ഘ​ത്തെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പ​വ​ത്ക​രി​ച്ചു. ഇ​വ​രു​ടെ അ​ന്വേ​ഷ​ണ​വും നി​രീ​ക്ഷ​ണ​വു​മാ​ണ് സം​ഘ​ത്തി​ന്റെ അ​റ​സ്റ്റി​ലേ​ക്ക് ന​യി​ച്ച​ത്.

പൊ​തു​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, ഡെ​ലി​വ​റി ക​മ്പ​നി​ക​ൾ, ഹെ​ൽ​ത്ത് സ​ലൂ​ണു​ക​ൾ, വ​സ്ത്ര-​പ​ർ​ഫ്യൂം ഷോ​പ്പു​ക​ൾ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളെ സം​ഘം ചൂ​ഷ​ണം ചെ​യ്ത​താ​യി ക​ണ്ടെ​ത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/316275/finally-in-custody-seven-foreigners-arrested-in-kuwait-for-gambling-under-the-guise-of-social-media)