---
title: "സന്തോഷിക്കൂ ...; യുഎഇ ലോട്ടറി: ഏഴ്  പേർക്ക് 23.9 ലക്ഷം രൂപ വീതം സമ്മാനം  "
english_title: "UAE Lottery: Seven people win Rs 23.9 lakh each"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/316342/uae-lottery-seven-people-win-rs-239-lakh-each"
published_at: "2025-09-22T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d107e95e6ba_lottery.jpg"
keywords: []
---

# സന്തോഷിക്കൂ ...; യുഎഇ ലോട്ടറി: ഏഴ്  പേർക്ക് 23.9 ലക്ഷം രൂപ വീതം സമ്മാനം  

> **Lead Summary:** **അബുദാബി : ** യുഎഇ ലോട്ടറിയുടെ 21ാമത് നറുക്കെടുപ്പിൽ ഏഴ് പേർക്ക് ഒരു ലക്ഷം ദിർഹം (23.9 ലക്ഷം രൂപ) വീതം സമ്മാനം. CQ6794298, DS9591062, AM1143228, AE0389655, BX4863874, CX7452908 and AF0496241 എന്നിവയാണ് സമ്മാനാർഹമായ നമ്പറുകൾ.

## Article Content

**അബുദാബി : ** യുഎഇ ലോട്ടറിയുടെ 21ാമത് നറുക്കെടുപ്പിൽ ഏഴ് പേർക്ക് ഒരു ലക്ഷം ദിർഹം (23.9 ലക്ഷം രൂപ) വീതം സമ്മാനം. CQ6794298, DS9591062, AM1143228, AE0389655, BX4863874, CX7452908 and AF0496241 എന്നിവയാണ് സമ്മാനാർഹമായ നമ്പറുകൾ.

അതേസമയം ആകാശത്തെ അത്ഭുത കാഴ്ചകളുമായി ദുബായ് എയർഷോ നവംബർ 17 മുതൽ 21 വരെ ദുബായ് വേൾഡ് സെൻട്രലിൽ നടത്തും. 150 രാജ്യങ്ങളിൽ നിന്നുള്ള വ്യോമയാന മേഖലകളിലെ 1.48 ലക്ഷം പേരെയാണു മേളയിലേക്കു പ്രതീക്ഷിക്കുന്നത്. ഇതോടനുബന്ധിച്ചു നടക്കുന്ന പ്രദർശനത്തിൽ 1500ലേറെ കമ്പനികൾ പങ്കെടുക്കും. 5 ദിവസം നീളുന്ന മേളയിൽ കോടികളുടെ ഇടപാടുകളും നടക്കും.

യുഎഇ എയ്റോബാറ്റിക് ടീം അൽ ഫുർസാൻ ഉൾപ്പെടെ വിവിധ രാജ്യങ്ങളുടെ എയ്റോബാറ്റിക് ടീമുകൾ കാഴ്ച വയ്ക്കുന്ന അഭ്യാസ കാഴ്ചകളായിരിക്കും പ്രധാന ആകർഷണം. മധ്യപൂർവദേശത്തെ ഏറ്റവും വലിയ വ്യോമയാന പ്രദർശന മേളയിൽ ലോകത്തിലെ ഏറ്റവും മികച്ച യാത്രാ, പോർ വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ എന്നിവയ്ക്കൊപ്പം അത്യാഡംബര വിമാനങ്ങളും അണിനിരക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/316342/uae-lottery-seven-people-win-rs-239-lakh-each)