---
title: "ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു"
english_title: "Heart attack Expatriate Malayali passes away in Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/316388/heart-attack-expatriate-malayali-passes-away-in-jeddah"
published_at: "2025-09-22T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d12a1fce171_454.jpg"
keywords: []
---

# ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

> **Lead Summary:** **ജിദ്ദ: [ **ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ അന്തരിച്ചു. ജാമിഅ ഖുവൈസയിൽ താമസക്കാരനായ കൊണ്ടോട്ടി എക്കാപറമ്പ് കൈപറമ്പിൽ സ്വദേശി മുണ്ടോടൻ അബ്ദുൽ റഷീദ് (ബിച്ചു 45) ആണ് ഞായറാഴ്ച്ച മരിച്ചത്.

## Article Content

**ജിദ്ദ: [ **ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ അന്തരിച്ചു. ജാമിഅ ഖുവൈസയിൽ താമസക്കാരനായ കൊണ്ടോട്ടി എക്കാപറമ്പ് കൈപറമ്പിൽ സ്വദേശി മുണ്ടോടൻ അബ്ദുൽ റഷീദ് (ബിച്ചു 45) ആണ് ഞായറാഴ്ച്ച മരിച്ചത്.

നെഞ്ചുവേദനയെ തുടർന്ന് ജാമിഅ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരിക്കുകയായിരുന്നു. പിതാവ്: അലവി ഹാജി, മാതാവ്: ഫാത്തിമ, ഭാര്യ: സബ്ന പുല്ലുപറമ്പൻ, മക്കൾ: മുഹമ്മദ് ശുഹൈബ്, ഹമ്മദ് സാബിത്, ഐഫ, സഹോദരങ്ങൾ: വീരാൻ കുട്ടി, സാജിദ്. മരണാന്തര നിയമനടപടികൾ പൂര്ത്തിയാക്കാൻ കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/316388/heart-attack-expatriate-malayali-passes-away-in-jeddah)