---
title: "എയർ കാർ​ഗോ വഴി കടത്താൻ ശ്രമിച്ച രണ്ട് കിലോ കഞ്ചാവ് പിടികൂടി"
english_title: "Two kilos of cannabis seized while trying to smuggle it via air cargo"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/316420/two-kilos-of-cannabis-seized-while-trying-to-smuggle-it-via-air-cargo"
published_at: "2025-09-22T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d1509509867_ganja.jpg"
keywords: []
---

# എയർ കാർ​ഗോ വഴി കടത്താൻ ശ്രമിച്ച രണ്ട് കിലോ കഞ്ചാവ് പിടികൂടി

> **Lead Summary:** **ദോഹ: ** എയർ കാർ​ഗോ വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച രണ്ട് കിലോ കഞ്ചാവ് ശേഖരം പിടികൂടി ഖത്തർ കസ്റ്റംസ്. കസ്റ്റംസ് ഉദ്യോ​ഗസ്ഥർക്ക് സംശയം തോന്നിയ പാഴ്സൽ തുറന്ന് പരിശോധിച്ചപ്പോൾ ജിപ്സംകൊണ്ടുള്ള അലങ്കാര വസ്തുവിൽ ഒളിപ്പിച്ച നിലയിൽ ലഹരിവസ്തു കണ്ടെത്തിയത്.

## Article Content

**ദോഹ: ** എയർ കാർ​ഗോ വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച രണ്ട് കിലോ കഞ്ചാവ് ശേഖരം പിടികൂടി ഖത്തർ കസ്റ്റംസ്. കസ്റ്റംസ് ഉദ്യോ​ഗസ്ഥർക്ക് സംശയം തോന്നിയ പാഴ്സൽ തുറന്ന് പരിശോധിച്ചപ്പോൾ ജിപ്സംകൊണ്ടുള്ള അലങ്കാര വസ്തുവിൽ ഒളിപ്പിച്ച നിലയിൽ ലഹരിവസ്തു കണ്ടെത്തിയത്.

അലങ്കാര ഉൽപന്നങ്ങൾക്കുള്ളിൽ നാല് പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. എയർ കാർ​ഗോ മുഖേനയെത്തിയ പാഴ്സലിലായിരുന്നു ലഹരി വസ്തു ഉണ്ടായിരുന്നത്.

കള്ളക്കടത്തിനും കസ്റ്റംസ് നിയമലംഘനങ്ങൾക്കും എതിരായ 'കാഫിഹ്' കാമ്പയിന് പിന്തുണ നൽകാൻ അധികൃതർ ആവശ്യപ്പെട്ടു. പൊതുജനങ്ങൾക്ക് 16500 എന്ന നമ്പറിലൂടെയോ kafih@customs.gov.qa ഇമെയിൽ വഴിയോ രഹസ്യമായി വിവരങ്ങൾ കൈമാറാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/316420/two-kilos-of-cannabis-seized-while-trying-to-smuggle-it-via-air-cargo)