---
title: "ഖത്തറിൽ പിടിച്ചെടുത്ത വാഹനങ്ങളുടെ പൊതു ലേലം ആരംഭിച്ചു;  വാഹനങ്ങൾ  വിൽക്കുന്നത് സൗം ആപ്ലിക്കേഷൻ വഴി"
english_title: "Public auction of seized vehicles begins in Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/316612/public-auction-of-seized-vehicles-begins-in-qatar"
published_at: "2025-09-23T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d27e1e1d035_app.jpg"
keywords: []
---

# ഖത്തറിൽ പിടിച്ചെടുത്ത വാഹനങ്ങളുടെ പൊതു ലേലം ആരംഭിച്ചു;  വാഹനങ്ങൾ  വിൽക്കുന്നത് സൗം ആപ്ലിക്കേഷൻ വഴി

> **Lead Summary:** **ദോഹ: **ഖത്തറിൽ പിടിച്ചെടുത്ത വാഹനങ്ങളുടെ വിൽപ്പനയ്ക്കായുള്ള പൊതു ലേലം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ പൊതു ലേല സമിതി അറിയിച്ചു. സൗം ആപ്ലിക്കേഷൻ വഴിയാണ് വാഹനങ്ങൾ ലേലം ചെയ്യുന്നത്. സെപ്റ്റംബർ 22 തിങ്കളാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ച ലേലം സെപ്റ്റംബർ 24 രാത്രി 11 മണി വരെ തുടരും.

## Article Content

**ദോഹ: **ഖത്തറിൽ പിടിച്ചെടുത്ത വാഹനങ്ങളുടെ വിൽപ്പനയ്ക്കായുള്ള പൊതു ലേലം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ പൊതു ലേല സമിതി അറിയിച്ചു. സൗം ആപ്ലിക്കേഷൻ വഴിയാണ് വാഹനങ്ങൾ ലേലം ചെയ്യുന്നത്. സെപ്റ്റംബർ 22 തിങ്കളാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ച ലേലം സെപ്റ്റംബർ 24 രാത്രി 11 മണി വരെ തുടരും.

ലേല കാലയളവിൽ, ഇൻഡസ്ട്രിയൽ ഏരിയ– സ്ട്രീറ്റ് 52ലുള്ള ട്രാഫിക് സീഷർ യാർഡിൽ, വാഹനങ്ങൾ പൊതുജനങ്ങൾക്ക് പരിശോധനയ്ക്കായി പ്രദർശിപ്പിച്ചിരിക്കും. ദിവസവും ഉച്ചകഴിഞ്ഞ് 3 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് പരിശോധനയ്ക്ക് അനുവദിച്ചിരിക്കുന്ന സമയം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/316612/public-auction-of-seized-vehicles-begins-in-qatar)