---
title: "പാവകളുടെ കണ്ണിൽ നിന്ന് തീ വരുന്ന വീഡിയോ അനുകരിക്കാൻ ശ്രമിച്ചു, പിറന്നാൾ ദിനത്തിൽ ഏഴു വയസുകാരിക്ക് പൊള്ളലേറ്റു, ആശുപത്രിയിൽ "
english_title: "Seven-year-old girl burns herself on birthday after trying to imitate video of fire coming from dolls' eyes, hospitalized"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/316690/seven-year-old-girl-burns-herself-on-birthday-after-trying-to-imitate-video-of-fire-coming-from-dolls-eyes-hospitalized"
published_at: "2025-09-24T07:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d352c5a9445_uae.jpg"
keywords: []
---

# പാവകളുടെ കണ്ണിൽ നിന്ന് തീ വരുന്ന വീഡിയോ അനുകരിക്കാൻ ശ്രമിച്ചു, പിറന്നാൾ ദിനത്തിൽ ഏഴു വയസുകാരിക്ക് പൊള്ളലേറ്റു, ആശുപത്രിയിൽ 

> **Lead Summary:** **റാസൽഖൈമ: **യുഎഇയിലെ റാസൽഖൈമയിൽ ഓൺലൈനിൽ കണ്ട വീഡിയോ പിറന്നാൾ ദിവസം അനുകരിച്ച് ഏഴു വയസുകാരി ആശുപത്രിയിൽ. റാസൽഖൈമ സ്വദേശിനിയായ മൊസ കസേബ് ഓൺലൈനിൽ കണ്ട ഒരു കാര്യം കൗതുകം തോന്നി പരീക്ഷിച്ചത്. പാവകളുടെ കണ്ണിൽ നിന്ന് തീ വരുന്ന ഒരു വീഡിയോ മൊസ സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു. അതുകണ്ട് കൗതുകം തോന്നിയ മൊസ ഒരു പാവയെ വാങ്ങി അതിന് തീയിടാൻ ശ്രമിച്ചു. 'ഈവിൾ ഡോൾസ്' ഗെയിം കളിക്കാനാണ് മൊസ നോക്കിയത്.

## Article Content

**റാസൽഖൈമ: **യുഎഇയിലെ റാസൽഖൈമയിൽ ഓൺലൈനിൽ കണ്ട വീഡിയോ പിറന്നാൾ ദിവസം അനുകരിച്ച് ഏഴു വയസുകാരി ആശുപത്രിയിൽ. റാസൽഖൈമ സ്വദേശിനിയായ മൊസ കസേബ് ഓൺലൈനിൽ കണ്ട ഒരു കാര്യം കൗതുകം തോന്നി പരീക്ഷിച്ചത്. പാവകളുടെ കണ്ണിൽ നിന്ന് തീ വരുന്ന ഒരു വീഡിയോ മൊസ സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു. അതുകണ്ട് കൗതുകം തോന്നിയ മൊസ ഒരു പാവയെ വാങ്ങി അതിന് തീയിടാൻ ശ്രമിച്ചു. 'ഈവിൾ ഡോൾസ്' ഗെയിം കളിക്കാനാണ് മൊസ നോക്കിയത്.

എന്നാല്‍ പാവയ്ക്ക് തീകൊളുത്തിയപ്പോള്‍ പാവയില്‍ നിന്ന് മൊസയുടെ ശരീരത്തിലേക്കും തീപടര്‍ന്നു. പെട്ടെന്ന് തീ പിടിക്കുന്ന 'കന്ദൂര മഖവാര' (കല്ലുകളും ആർട്ട് വർക്കുകളുമുള്ള പരമ്പരാഗത ജലാബിയ) ആയിരുന്നു മൊസ അന്ന് ധരിച്ചത്. തീ പിടിച്ചപ്പോൾ അവൾ ഞങ്ങളുടെ അടുത്തേക്ക് വരാതെ പുറത്തേക്ക് ഓടിയെന്നും ഉച്ചവെയിലും കൂടിയായപ്പോൾ സ്ഥിതി കൂടുതൽ വഷളായതായും മൊസയുടെ മാതാവ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/316690/seven-year-old-girl-burns-herself-on-birthday-after-trying-to-imitate-video-of-fire-coming-from-dolls-eyes-hospitalized)