---
title: "പണം അയയ്ക്കാന്‍ മികച്ച സമയം; രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഖത്തര്‍ റിയാലിന് വന്‍ നേട്ടം"
english_title: "Best time to send money; Qatari riyal gains big as rupee depreciates"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/316782/best-time-to-send-money-qatari-riyal-gains-big-as-rupee-depreciates"
published_at: "2025-09-24T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3aa2d0d4d7_jljljljlj.jpg"
keywords: []
---

# പണം അയയ്ക്കാന്‍ മികച്ച സമയം; രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഖത്തര്‍ റിയാലിന് വന്‍ നേട്ടം

> **Lead Summary:** **ദോ​ഹ: [** രൂ​പ​യു​ടെ വി​നി​മ​യ​മൂ​ല്യം ഇ​ടി​ഞ്ഞ​തോ​ടെ ഖ​ത്ത​ർ റി​യാ​ലി​ന് നേ​ട്ടം. അ​ന്താ​രാ​ഷ്ട്ര ക​റ​ൻ​സി പോ​ർ​ട്ട​ലാ​യ എ​ക്സ് ഇ ​ക​റ​ൻ​സി ക​ൺ​വെ​ർ​ട്ട​ർ അ​നു​സ​രി​ച്ച് ഒ​രു ഖ​ത്ത​ർ റി​യാ​ലി​ന് 24.30 രൂ​പ​യി​ൽ കൂ​ടു​ത​ൽ വി​നി​മ​യ നി​ര​ക്ക് ല​ഭി​ക്കു​ന്നു​ണ്ട്. ഇ​തു​വ​ഴി വി​ദേ​ശ​ത്തു​നി​ന്ന് പ​ണം അ​യ​ക്കു​ന്ന​വ​ർ​ക്ക് കൂ​ടു​ത​ൽ രൂ​പ ല​ഭി​ക്കു​ന്നു. ഇ​ത് നാ​ട്ടി​ലെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ എ​ളു​പ്പ​ത്തി​ൽ തീ​ർ​ക്കാ​ൻ സ​ഹാ​യി​ക്കും. വി​നി​മ​യ നി​ര​ക്ക് ഇ​നി​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. അ​തു​കൊ​ണ്ട് കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട നി​ര​ക്കി​നാ​യി കാ​ത്തി​രി​ക്കു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്.

## Article Content

**ദോ​ഹ: [** രൂ​പ​യു​ടെ വി​നി​മ​യ​മൂ​ല്യം ഇ​ടി​ഞ്ഞ​തോ​ടെ ഖ​ത്ത​ർ റി​യാ​ലി​ന് നേ​ട്ടം. അ​ന്താ​രാ​ഷ്ട്ര ക​റ​ൻ​സി പോ​ർ​ട്ട​ലാ​യ എ​ക്സ് ഇ ​ക​റ​ൻ​സി ക​ൺ​വെ​ർ​ട്ട​ർ അ​നു​സ​രി​ച്ച് ഒ​രു ഖ​ത്ത​ർ റി​യാ​ലി​ന് 24.30 രൂ​പ​യി​ൽ കൂ​ടു​ത​ൽ വി​നി​മ​യ നി​ര​ക്ക് ല​ഭി​ക്കു​ന്നു​ണ്ട്. ഇ​തു​വ​ഴി വി​ദേ​ശ​ത്തു​നി​ന്ന് പ​ണം അ​യ​ക്കു​ന്ന​വ​ർ​ക്ക് കൂ​ടു​ത​ൽ രൂ​പ ല​ഭി​ക്കു​ന്നു. ഇ​ത് നാ​ട്ടി​ലെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ എ​ളു​പ്പ​ത്തി​ൽ തീ​ർ​ക്കാ​ൻ സ​ഹാ​യി​ക്കും. വി​നി​മ​യ നി​ര​ക്ക് ഇ​നി​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. അ​തു​കൊ​ണ്ട് കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട നി​ര​ക്കി​നാ​യി കാ​ത്തി​രി​ക്കു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്.

ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി റി​യാ​ൽ രൂ​പ​ക്കെ​തി​രെ കു​തി​പ്പു ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം യു.​എ​സ് ഡോ​ള​റു​മാ​യി​ട്ടു​ള്ള വി​നി​മ​യ​ത്തി​ൽ ഇ​ന്ത്യ​ൻ രൂ​പ കൂ​പ്പു​കു​ത്തു​ക​യാ​യി​രു​ന്നു. വ്യാ​പാ​രം തു​ട​ങ്ങു​മ്പോ​ൾ 88.41 ആ​യി​രു​ന്ന രൂ​പ 88.79 വ​രെ പോ​കു​ക​യും അ​വ​സാ​നം 88.7550 എ​ന്ന നി​ര​ക്കി​ൽ ക്ലോ​സ് ചെ​യ്യു​ക​യും ചെ​യ്തു.

അ​മേ​രി​ക്ക എ​ച്ച് വ​ൺ ബി ​വി​സ നി​ര​ക്ക് കു​ത്ത​നെ കൂ​ട്ടി​യ​ത് രൂ​പ ഇ​ടി​യാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. നി​ല​വി​ലെ 50 ശ​ത​മാ​നം തീ​രു​വ, രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ആ​സ്വാ​ര​സ്യ​ങ്ങ​ൾ എ​ന്നീ പ്ര​ശ്ന​ങ്ങ​ളും നി​ല​വി​ലു​ണ്ട്. അ​തി​ന്റെ കൂ​ടെ ഈ ​പ്ര​ഖ്യാ​പ​നം ദൂ​ര​വ്യാ​പ​ക​മാ​യ വി​പ​രീ​ത ഫ​ലം ഇ​ന്ത്യ​ൻ സാ​മ്പ​ത്തി​ക രം​ഗ​ത്ത് ഉ​ണ്ടാ​ക്കു​മെ​ന്നാ​ണ് സാ​മ്പ​ത്തി​ക രം​ഗ​ത്തു​ള്ള​വ​ർ പ​റ​യു​ന്ന​ത്. നേ​ര​ത്തേ രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും താ​ഴ്ന്ന മൂ​ല്യം സെ​പ്റ്റം​ബ​ർ 11ന് 88.47 ​ആ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ 88.28ൽ ​നി​ന്ന് 88.41ൽ ​എ​ത്തി​യെ​ങ്കി​ലും കൂ​ടു​ത​ൽ മൂ​ല്യ ന​ഷ്ടം ഉ​ണ്ടാ​യി. 88.76 എ​ന്ന എ​ക്കാ​ല​ത്തെ​യും താ​ഴ്ന്ന നി​ല​യി​ലെ​ത്തി. ക​ഴി​ഞ്ഞ ക്ലോ​സി​ങ്ങി​നേ​ക്കാ​ൾ 48 പൈ​സ​യു​ടെ കു​ത്ത​നെ​യു​ള്ള ഇ​ടി​വാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഈ ​വ​ർ​ഷം ഏ​ഷ്യ​യി​ലെ ഏ​റ്റ​വും മോ​ശം പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​ന്ന ക​റ​ൻ​സി​യാ​ണ് രൂ​പ​യെ​ന്ന് ബ്ലൂം​ബെ​ർ​ഗ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/316782/best-time-to-send-money-qatari-riyal-gains-big-as-rupee-depreciates)