---
title: "മയക്കുമരുന്ന് മാഫിയ വലയിൽ കുടുങ്ങി; പിടിച്ചെടുത്തത്  1.13 ലക്ഷം ദിനാറിൻ്റെ മയക്കുമരുന്ന്, ബ​ഹ്‌​റൈ​നി​ൽ 19 പേർ അറസ്റ്റിൽ"
english_title: "Drug mafia caught in net; drugs worth 1.13 lakh dinars seized, 19 people arrested in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/316826/drug-mafia-caught-in-net-drugs-worth-113-lakh-dinars-seized-19-people-arrested-in-bahrain"
published_at: "2025-09-24T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3c70c84a5f_hgfgjkl.jpg"
keywords: []
---

# മയക്കുമരുന്ന് മാഫിയ വലയിൽ കുടുങ്ങി; പിടിച്ചെടുത്തത്  1.13 ലക്ഷം ദിനാറിൻ്റെ മയക്കുമരുന്ന്, ബ​ഹ്‌​റൈ​നി​ൽ 19 പേർ അറസ്റ്റിൽ

> **Lead Summary:** **മ​നാ​മ: [ **ബഹ്‌റൈനിൽ വൻ മയക്കുമരുന്ന് വേട്ട. 1,13,000 ദിനാറിൻ്റെ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വിവിധ രാജ്യക്കാരായ 19 പേരെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റിന്റെ ആന്റി-നാർക്കോട്ടിക്സ് ഡയറക്ടറേറ്റ് നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത്.

## Article Content

**മ​നാ​മ: [ **ബഹ്‌റൈനിൽ വൻ മയക്കുമരുന്ന് വേട്ട. 1,13,000 ദിനാറിൻ്റെ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വിവിധ രാജ്യക്കാരായ 19 പേരെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റിന്റെ ആന്റി-നാർക്കോട്ടിക്സ് ഡയറക്ടറേറ്റ് നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത്.

കസ്റ്റംസ് അഫയേഴ്‌സ്, ഒരു എയർ കാർഗോ കമ്പനി എന്നിവയുമായി സഹകരിച്ച് വിവിധ ഘട്ടങ്ങളിലായി നടത്തിയ പരിശോധനയിൽ ഏകദേശം 16 കിലോഗ്രാം മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ഈ മയക്കുമരുന്നിന് വിപണിയിൽ വലിയ വിലയുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​യു​ട​ൻ അ​ന്വേ​ഷ​ണ​വും ര​ഹ​സ്യാ​ന്വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​രം​ഭി​ച്ച​താ​യും ഇ​തി​ലൂ​ടെ പ്ര​തി​ക​ളെ​യും മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​ര​വും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ച​താ​യും ഡ​യ​റ​ക്ട​റേ​റ്റ് വ്യ​ക്ത​മാ​ക്കി.

പി​ടി​ച്ചെ​ടു​ത്ത മ​യ​ക്കു​മ​രു​ന്ന് ക​ണ്ടു​കെ​ട്ടു​ക​യും ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ശേ​ഷം കേ​സ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റു​ക​യും ചെ​യ്ത​താ​യി ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് സ്ഥി​രീ​ക​രി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/316826/drug-mafia-caught-in-net-drugs-worth-113-lakh-dinars-seized-19-people-arrested-in-bahrain)