---
title: "ഐഫോൺ ഓഫറുകൾ ശ്രദ്ധിക്കുക; വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ വഴി തട്ടിപ്പ്, മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം"
english_title: "Beware of iPhone offers: Home Ministry warns of fraud through fake Instagram accounts"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/316830/beware-of-iphone-offers-home-ministry-warns-of-fraud-through-fake-instagram-accounts-news"
published_at: "2025-09-24T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3cdd3944ef_jghjglkj.jpg"
keywords: []
---

# ഐഫോൺ ഓഫറുകൾ ശ്രദ്ധിക്കുക; വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ വഴി തട്ടിപ്പ്, മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

> **Lead Summary:** **മ​നാ​മ: [** സൈബർ തട്ടിപ്പുകാർക്കെതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. വ്യാജ ഓൺലൈൻ സ്റ്റോറുകൾ എന്ന പേരിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ വ്യാപകമായ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകിയത്.

## Article Content

**മ​നാ​മ: [** സൈബർ തട്ടിപ്പുകാർക്കെതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. വ്യാജ ഓൺലൈൻ സ്റ്റോറുകൾ എന്ന പേരിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ വ്യാപകമായ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകിയത്.

പുതിയ ഐഫോൺ മോഡലുകളുടെ ലഭ്യത മുതലെടുത്ത് ആകർഷകമായ ഓഫറുകൾ നൽകി ആളുകളുടെ വ്യക്തിഗത വിവരങ്ങളും ബാങ്കിംഗ് വിവരങ്ങളും തട്ടിയെടുക്കാൻ തട്ടിപ്പുകാർ ശ്രമിക്കുന്നതായി അധികൃതർ വ്യക്തമാക്കി. ഇത്തരം അക്കൗണ്ടുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും, വിവരങ്ങൾ കൈമാറുന്നതിന് മുമ്പ് ഔദ്യോഗികമാണോയെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു.

വ്യാ​ജ ചി​ത്ര​ങ്ങ​ളും ഉ​പ​ഭോ​ക്തൃ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചും വ​ലി​യ വി​ല​ക്കി​ഴി​വു​ക​ൾ വാ​ഗ്ദാ​നം ചെ​യ്തു​മാ​ണ് ഇ​വ​ർ ആ​ളു​ക​ളെ വ​ല​യി​ലാ​ക്കു​ന്ന​ത്. പ​ണ​വും പ്ര​ധാ​ന വി​വ​ര​ങ്ങ​ളും നി​യ​മ​വി​രു​ദ്ധ​മാ​യി ശേ​ഖ​രി​ക്കു​ക​യാ​ണ് ത​ട്ടി​പ്പു​കാ​രു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ളി​ൽ വ​ഞ്ചി​ത​രാ​കാ​തെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ഒ​രു കാ​ര​ണ​വ​ശാ​ലും വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളോ ബാ​ങ്കി​ങ് വി​വ​ര​ങ്ങ​ളോ ഇ​ത്ത​രം അ​ക്കൗ​ണ്ടു​ക​ളു​മാ​യി പ​ങ്കി​ട​രു​തെ​ന്നും അ​വ​ർ നി​ർ​ദേ​ശി​ച്ചു.

സം​ശ​യാ​സ്പ​ദ​മാ​യ ഓ​ൺ​ലൈ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ക​യും ഉ​പ​യോ​ക്താ​ക്ക​ളെ സം​ര​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത് തു​ട​രു​മെ​ന്നും ഡ​യ​റ​ക്ട​റേ​റ്റ് അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/316830/beware-of-iphone-offers-home-ministry-warns-of-fraud-through-fake-instagram-accounts-news)