---
title: "മഹാബലിയുടെ പത്‌നി വിന്ധ്യാവലി അ​ര​ങ്ങി​ലേ​ക്ക്; നൃത്ത നാടകം ‘വിന്ധ്യാവലി’ നാളെ ബ​ഹ്റൈ​ൻ വേദിയിൽ,  ശ്വേ​ത മേ​നോ​ൻ മു​ഖ്യാ​തി​ഥി​യാ​കും"
english_title: "Mahabali's wife Vindhyavali to take to the stage; Dance drama 'Vindhyavali' to be staged in Bahrain tomorrow, Shweta Menon to be the chief guest"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/316840/mahabalis-wife-vindhyavali-to-take-to-the-stage-dance-drama-vindhyavali-to-be-staged-in-bahrain-tomorrow-shweta-menon-to-be-the-chief-guest"
published_at: "2025-09-24T16:57:00+05:30"
category: "Art & Culture"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3d5b90afd0_gfhfh.jpg"
keywords: []
---

# മഹാബലിയുടെ പത്‌നി വിന്ധ്യാവലി അ​ര​ങ്ങി​ലേ​ക്ക്; നൃത്ത നാടകം ‘വിന്ധ്യാവലി’ നാളെ ബ​ഹ്റൈ​ൻ വേദിയിൽ,  ശ്വേ​ത മേ​നോ​ൻ മു​ഖ്യാ​തി​ഥി​യാ​കും

> **Lead Summary:** **മ​നാ​മ: [ **മ​ഹാ​ബ​ലി​യു​ടെ പ​ത്നി വി​ന്ധ്യാ​വ​ലി​യെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി ബ​ഹ്റൈ​ൻ കേ​ര​ളീ​യ​സ​മാ​ജം വ​നി​ത​വേ​ദി അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത-​സം​ഗീ​ത നാ​ട​കം ‘വി​ന്ധ്യാ​വ​ലി’ ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ന്റെ ഓ​ണാ​ഘോ​ഷ​മാ​യ ശ്രാ​വ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​ര​ങ്ങി​ലെ​ത്തു​ന്നു.

## Article Content

**മ​നാ​മ: [ **മ​ഹാ​ബ​ലി​യു​ടെ പ​ത്നി വി​ന്ധ്യാ​വ​ലി​യെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി ബ​ഹ്റൈ​ൻ കേ​ര​ളീ​യ​സ​മാ​ജം വ​നി​ത​വേ​ദി അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത-​സം​ഗീ​ത നാ​ട​കം ‘വി​ന്ധ്യാ​വ​ലി’ ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ന്റെ ഓ​ണാ​ഘോ​ഷ​മാ​യ ശ്രാ​വ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​ര​ങ്ങി​ലെ​ത്തു​ന്നു.

മഹാബലിയുടെ പത്‌നി വിന്ധ്യാവലിയെ കേന്ദ്ര കഥാപാത്രമാക്കി ബഹ്‌റൈൻ കേരളീയ സമാജം വനിതാവേദി ഒരുക്കിയ നൃത്ത-സംഗീത നാടകം 'വിന്ധ്യാവലി' നാളെ അരങ്ങേറും. സമാജത്തിൻ്റെ ഓണാഘോഷമായ ശ്രാവണത്തിന്റെ ഭാഗമായാണ് നാടകം അവതരിപ്പിക്കുന്നത്.

താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ പ്ര​ഥ​മ വ​നി​ത പ്ര​സി​ഡ​ന്റും ന​ടി​യു​മാ​യ ശ്വേ​ത മേ​നോ​ൻ പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​കും.

സെ​പ്റ്റം​ബ​ർ 25ന് ​രാ​ത്രി എ​ട്ടി​ന് സ​മാ​ജം ഡ​യ​മ​ണ്ട് ജൂ​ബി​ലി ഹാ​ളി​ലാ​ണ് നാ​ട​കം. ബ​ഹ്റൈ​നി​ലെ പ്ര​മു​ഖ നൃ​ത്താ​ധ്യാ​പി​ക​യും അ​ഭി​നേ​ത്രി​യു​മാ​യ വി​ദ്യ​ശ്രീ​യാ​ണ് നാ​ട​ക​ത്തി​ന്റെ ര​ച​ന​യും നൃ​ത്ത​സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ക​ഥ​ക​ളി​ലും ഐ​തി​ഹ്യ​ങ്ങ​ളി​ലും അ​ധി​കം പ​രാ​മ​ർ​ശി​ക്ക​പ്പെ​ടാ​ത്ത വി​ന്ധ്യാ​വ​ലി​യു​ടെ ജീ​വി​ത​മു​ഹൂ​ർ​ത്ത​ങ്ങ​ൾ ഈ ​നൃ​ത്ത​നാ​ട​ക​ത്തി​ലൂ​ടെ ദൃ​ശ്യ​വ​ത്ക​രി​ക്കു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/316840/mahabalis-wife-vindhyavali-to-take-to-the-stage-dance-drama-vindhyavali-to-be-staged-in-bahrain-tomorrow-shweta-menon-to-be-the-chief-guest)