---
title: "ആശ്വാസം; യുഎഇയിൽ സ്വർണവില കുറഞ്ഞു, ഇപ്പോഴത്തെ നിരക്കറിയാം"
english_title: "Gold prices have decreased in the UAE current price is known"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/316875/gold-prices-have-decreased-in-the-uae-current-price-is-known"
published_at: "2025-09-24T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d40addcfdf0_hgj.jpg"
keywords: []
---

# ആശ്വാസം; യുഎഇയിൽ സ്വർണവില കുറഞ്ഞു, ഇപ്പോഴത്തെ നിരക്കറിയാം

> **Lead Summary:** **ദുബായ്: ** റെക്കോർഡ് വിലയിൽ നിന്ന് താഴേക്കിറങ്ങി ദുബായിൽ സ്വർണ വില. ചൊവ്വാഴ്ച രേഖപ്പെടുത്തിയ സർവകാല റെക്കോർഡിൽ നിന്നാണ് ബുധനാഴ്ച വില കുറഞ്ഞത്. ഇത് ആഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വലിയ ആശ്വാസമായി.

## Article Content

**ദുബായ്: ** റെക്കോർഡ് വിലയിൽ നിന്ന് താഴേക്കിറങ്ങി ദുബായിൽ സ്വർണ വില. ചൊവ്വാഴ്ച രേഖപ്പെടുത്തിയ സർവകാല റെക്കോർഡിൽ നിന്നാണ് ബുധനാഴ്ച വില കുറഞ്ഞത്. ഇത് ആഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വലിയ ആശ്വാസമായി.

വിവാഹ സീസണും ആഘോഷങ്ങളും അടുത്തിരിക്കെ, വിലയിലുണ്ടായ ഈ ചെറിയ കുറവ് പോലും ഉപയോക്താക്കൾക്ക് വലിയ ലാഭമാണ് നൽകുന്നത്. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കനുസരിച്ച് ബുധനാഴ്ച രാവിലെ വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 454.25 ദിർഹമാണ് വില. ചൊവ്വാഴ്ച ഇത് 456.0 ദിർഹം ആയിരുന്നു.

22 കാരറ്റ് ഗ്രാമിന് ചൊവ്വാഴ്ചത്തെ 422.0 ദിർഹമിൽ നിന്ന് 420.5 ദിർഹമായി കുറഞ്ഞു. 21 കാരറ്റ് 403.25 ദിർഹം, 18 കാരറ്റ്: 345.75 ദിർഹം എന്നിങ്ങനെയാണ് വില. വിദേശ വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 3,771.5 ഡോളറാണ്. വരും മാസങ്ങളിൽ വില കുറയാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.

എങ്കിലും അടുത്ത വർഷം സ്വർണത്തിന് വില കൂടാനും 2026-ഓടെ ഔൺസിന് 4,000 ഡോളറിലെത്താനും സാധ്യതയുണ്ടെന്ന് ചില വിശകലന വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന സൂചനകൾ വന്നതോടെയാണ് സ്വർണത്തിന് സമീപകാലത്ത് വലിയ വില വർധനയുണ്ടായത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/316875/gold-prices-have-decreased-in-the-uae-current-price-is-known)