---
title: "പൊതുസ്ഥലത്ത് വാഹനങ്ങൾ വൃത്തിയാക്കരുത്; നിയന്ത്രണങ്ങളുമായി മസ്‌കത്ത് നഗരസഭ"
english_title: "Muscat Municipality has imposed restrictions on cleaning vehicles in public places."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/317189/muscat-municipality-has-imposed-restrictions-on-cleaning-vehicles-in-public-places"
published_at: "2025-09-26T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d6502c75749_kwt.jpg"
keywords: []
---

# പൊതുസ്ഥലത്ത് വാഹനങ്ങൾ വൃത്തിയാക്കരുത്; നിയന്ത്രണങ്ങളുമായി മസ്‌കത്ത് നഗരസഭ

> **Lead Summary:** **മസ്‌കത്ത് ∙ ** പൊതുസ്ഥലത്ത് വാഹനങ്ങള്‍ വൃത്തിയാക്കുന്നതിന് നിയന്ത്രണങ്ങളുമായി മസ്‌കത്ത് നഗരസഭ. പ്രഷര്‍ പമ്പുകള്‍ ഉപയോഗിച്ച് പൊതുസ്ഥലങ്ങള്‍, കെട്ടിടങ്ങള്‍ക്ക് മുന്‍വശം, റോഡ് എന്നിവിടങ്ങളില്‍ നിന്നും വാഹനം വൃത്തിയാക്കുന്നത് നിരോധിച്ചിട്ടുണ്ട്.

## Article Content

**മസ്‌കത്ത് ∙ ** പൊതുസ്ഥലത്ത് വാഹനങ്ങള്‍ വൃത്തിയാക്കുന്നതിന് നിയന്ത്രണങ്ങളുമായി മസ്‌കത്ത് നഗരസഭ. പ്രഷര്‍ പമ്പുകള്‍ ഉപയോഗിച്ച് പൊതുസ്ഥലങ്ങള്‍, കെട്ടിടങ്ങള്‍ക്ക് മുന്‍വശം, റോഡ് എന്നിവിടങ്ങളില്‍ നിന്നും വാഹനം വൃത്തിയാക്കുന്നത് നിരോധിച്ചിട്ടുണ്ട്.

പൊതുസ്ഥലത്തു വച്ച് വാഹനം വൃത്തിയാക്കുന്നത് വ്യാപിച്ചുവരുന്ന സാഹചര്യത്തിലാണ് നഗരസഭയുടെ മുന്നറിയിപ്പ്. ഈ രീതി പാരിസ്ഥിതികവും ആരോഗ്യപരവുമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. വൃത്തിഹീനമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഇത് ആരോഗ്യത്തിന് അപകടമുണ്ടാക്കുകയും ചെയ്യും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/317189/muscat-municipality-has-imposed-restrictions-on-cleaning-vehicles-in-public-places)