---
title: "സിഗരറ്റിന്‍റെ പേരില്‍ തർക്കം,  പിതാവിനെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി മകൻ"
english_title: "Son stabs father to death with scissors over dispute over cigarettes"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/317314/son-stabs-father-to-death-with-scissors-over-dispute-over-cigarettes"
published_at: "2025-09-27T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d77798bc75d_dead.jpg"
keywords: []
---

# സിഗരറ്റിന്‍റെ പേരില്‍ തർക്കം,  പിതാവിനെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി മകൻ

> **Lead Summary:** **കുവൈത്ത് സിറ്റി: **ഒരു നിസ്സാര തർക്കം കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിൽ ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചു. സിഗരറ്റിന്‍റെ പേരിലുണ്ടായ വഴക്കിനെ തുടർന്ന് 20 വയസ്സിനടുത്തുള്ള ഒരു പാകിസ്ഥാൻ യുവാവ് സ്വന്തം പിതാവിനെ കൊലപ്പെടുത്തുകയായിരുന്നു.

## Article Content

**കുവൈത്ത് സിറ്റി: **ഒരു നിസ്സാര തർക്കം കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിൽ ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചു. സിഗരറ്റിന്‍റെ പേരിലുണ്ടായ വഴക്കിനെ തുടർന്ന് 20 വയസ്സിനടുത്തുള്ള ഒരു പാകിസ്ഥാൻ യുവാവ് സ്വന്തം പിതാവിനെ കൊലപ്പെടുത്തുകയായിരുന്നു.

ഒരു ആഴ്ച മുമ്പ് നടന്ന ഈ സംഭവം അതീവ രഹസ്യമായിട്ടാണ് പൊലീസ് അന്വേഷിച്ചത്. കത്രിക ഉപയോഗിച്ച് നിരവധി തവണ കുത്തിയാണ് മകൻ പിതാവിനെ കൊലപ്പെടുത്തിയത്. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ സെൻട്രൽ ജയിലിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/317314/son-stabs-father-to-death-with-scissors-over-dispute-over-cigarettes)