---
title: " കോഴിക്കോട് സ്വദേശി സൗദിയിൽ ജോലി സ്ഥലത്ത് ഷോക്കേറ്റ് മരിച്ചു"
english_title: "Goshalakkal Muhammed Ali of Valiyaparamba in Karassery panchayat died of shock in Saudi Arabia."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/317377/goshalakkal-muhammed-ali-of-valiyaparamba-in-karassery-panchayat-died-of-shock-in-saudi-arabia"
published_at: "2025-09-27T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d7a637c1cb9_dead.jpg"
keywords: []
---

#  കോഴിക്കോട് സ്വദേശി സൗദിയിൽ ജോലി സ്ഥലത്ത് ഷോക്കേറ്റ് മരിച്ചു

> **Lead Summary:** ** ** കാരശ്ശേരി പഞ്ചായത്തിലെ വലിയപറമ്പിലെ ഗോശാലക്കൽ മുഹമ്മദ് അലി സൗദിയിൽ ഷോക്കേറ്റ് മരിച്ചു. സൗദി ഖമീസ് മുശൈത്തിലെ ജോലി സ്ഥലത്ത് ഷോക്കേറ്റ് മരിച്ചെന്നാണ് വിവരം.

## Article Content

** ** കാരശ്ശേരി പഞ്ചായത്തിലെ വലിയപറമ്പിലെ ഗോശാലക്കൽ മുഹമ്മദ് അലി സൗദിയിൽ ഷോക്കേറ്റ് മരിച്ചു. സൗദി ഖമീസ് മുശൈത്തിലെ ജോലി സ്ഥലത്ത് ഷോക്കേറ്റ് മരിച്ചെന്നാണ് വിവരം.

ഇലക്ട്രിഷ്യൻ ആയിരുന്നു. ഒരു വർഷം മുൻപാണ് സൗദിയിലെത്തിയത്. കുടുംബ സമേതം താമസിച്ച് വരികയായിരുന്നു. കക്കാട് ഗോശാലക്കൽ അബ്ദു റഹിമാന്റെയും ആയിശയുടെയും മകനാണ്. ഐസിഎഫ് ഖമീസ് സെൻട്രൽ കമ്മിറ്റി അംഗമായിരുന്നു.

ഭാര്യ സി.കെ.ജുമാന. മകൾ: അദീബ, സഹോദരങ്ങൾ: ഉബൈദുല്ല, സുബൈർ, അബ്ദുൽ ലത്തീഫ്, അഷ്റഫ് ബുഷ്റ. കബറടക്കം സൗദിയിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/317377/goshalakkal-muhammed-ali-of-valiyaparamba-in-karassery-panchayat-died-of-shock-in-saudi-arabia)