---
title: "യുഎഇയിൽ ഇന്ധനവിലയിൽ വർധന; പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ"
english_title: "Fuel prices increase in UAE revised rates effective from tomorrow"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/317879/fuel-prices-increase-in-uae-revised-rates-effective-from-tomorrow"
published_at: "2025-09-30T14:22:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68db9a5e84b7c_hfgh.jpg"
keywords: []
---

# യുഎഇയിൽ ഇന്ധനവിലയിൽ വർധന; പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ

> **Lead Summary:** **ദുബായ്: [ ** യുഎഇയിൽ ഒക്ടോബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. ആഗോള ക്രൂഡ് ഓയിൽ വിലയിലെ വർധനവ് പ്രതിഫലിച്ചുകൊണ്ട് ഒക്ടോബർ 1 മുതൽ രാജ്യത്തെ പെട്രോൾ, ഡീസൽ വിലകളിൽ വർധനവുണ്ടാകും.

## Article Content

**ദുബായ്: [ ** യുഎഇയിൽ ഒക്ടോബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. ആഗോള ക്രൂഡ് ഓയിൽ വിലയിലെ വർധനവ് പ്രതിഫലിച്ചുകൊണ്ട് ഒക്ടോബർ 1 മുതൽ രാജ്യത്തെ പെട്രോൾ, ഡീസൽ വിലകളിൽ വർധനവുണ്ടാകും.

യുഎഇയിലെ ഇന്ധനവില നിർണയ കമ്മിറ്റിയാണ് പുതിയ നിരക്കുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സെപ്റ്റംബറിലെ നിരക്കുകളേക്കാൾ ലിറ്ററിന് ഏഴ് മുതൽ ഒൻപത് ഫിൽസ് വരെയാണ് വർധനവ് വന്നിരിക്കുന്നത്.

**പുതിയ നിരക്കുകൾ**

**∙ (ഒക്ടോബർ 1 മുതൽ) സൂപ്പർ 98 പെട്രോൾ 2.77ദിർഹം. ഈ മാസം(സെപ്റ്റംബർ) ഇത് 2.70 ദിർഹമാണ്. അതായത് 7 ഫിൽസ് വർധന.**

**∙ സ്പെഷൽ 95 ലിറ്ററിന് 2.66 ദിർഹം(2.58. എട്ട് ഫിൽസ് വർധന).**

**∙ ഇ-പ്ലസ് 91 ന് 2.58 ദിർഹം. (2.51 ദിർഹം. വർധന-7 ഫിൽസ്) ഡീസൽ ലിറ്ററിന് 2.71 ദിർഹം. ഈ മാസം ഇത് 2.66 ദിർഹമാണ്. 5 ഫിൽസ് വർധന.**

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/317879/fuel-prices-increase-in-uae-revised-rates-effective-from-tomorrow)