---
title: "യുഎഇയിൽ സ്വ‍ർണവില റെക്കോർഡുകൾ തകർത്ത് മുന്നേറുന്നു"
english_title: "Gold prices in the UAE are breaking records and advancing"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/318087/gold-prices-in-the-uae-are-breaking-records-and-advancing"
published_at: "2025-10-01T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dcdfe20fd83_hhhht.jpg"
keywords: []
---

# യുഎഇയിൽ സ്വ‍ർണവില റെക്കോർഡുകൾ തകർത്ത് മുന്നേറുന്നു

> **Lead Summary:** **ദുബൈ: [ ** യുഎഇയിൽ സ്വര്‍ണവില കുറയാതെ തുടരുന്നു. കഴിഞ്ഞ ദിവസം സര്‍വകാല റെക്കോര്‍ഡാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. ബുധനാഴ്ച യുഎഇയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 431.50 ദിര്‍ഹമാണ് രേഖപ്പെടുത്തിയത്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 465.75 ദിര്‍ഹമാണ് ഇന്ന് രേഖപ്പെടുത്തിയത്.

## Article Content

**ദുബൈ: [ ** യുഎഇയിൽ സ്വര്‍ണവില കുറയാതെ തുടരുന്നു. കഴിഞ്ഞ ദിവസം സര്‍വകാല റെക്കോര്‍ഡാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. ബുധനാഴ്ച യുഎഇയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 431.50 ദിര്‍ഹമാണ് രേഖപ്പെടുത്തിയത്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 465.75 ദിര്‍ഹമാണ് ഇന്ന് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം (ചൊവ്വ) സര്‍വകാല റെക്കോര്‍ഡാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. 24 കാരറ്റ് സ്വർണവില രാവിലെ ഗ്രാമിന് 466 ദിർഹം ആയി ഉയർന്നു. ഇന്നലെ മാര്‍ക്കറ്റ് അവസാനിച്ചപ്പോള്‍ 460.75 ദിർഹമായിരുന്നു വില. സമാനമായി 22 കാരറ്റിന് ഗ്രാമിന് 4.5 ദിർഹം വർധിച്ച് 431.25 ദിർഹം ആയിരുന്നു.

ആഗോളതലത്തിൽ, സ്വ‍ര്‍ണത്തിന്‍റെ വില ബുധനാഴ്ച രാവിലെ ഔൺസിന് $3,875 എന്ന പുതിയ ഉയർന്ന നിലയിൽ എത്തി. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിൽ സുരക്ഷിത നിക്ഷേപം തേടുന്ന നിക്ഷേപകരിൽ നിന്നുള്ള വർധിച്ച ഡിമാൻഡ് കാരണം, തുടർച്ചയായി ആറ് ആഴ്ചകളായി സ്വര്‍ണവില ഉയരുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/318087/gold-prices-in-the-uae-are-breaking-records-and-advancing)