---
title: "യാത്ര എമിറേറ്റ്സിലാണോ? എങ്കില്‍ ഇനി മുതല്‍ പുതിയ മാര്‍ഗനിര്‍ദ്ദേശം; സുപ്രധാന മുന്നറിയിപ്പുമായി എമിറേറ്റ്സ് എയർലൈൻ"
english_title: "New guidelines from now on; Emirates Airline issues important warning"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/318142/new-guidelines-from-now-on-emirates-airline-issues-important-warning"
published_at: "2025-10-01T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dd111f3194f_em.jpg"
keywords: []
---

# യാത്ര എമിറേറ്റ്സിലാണോ? എങ്കില്‍ ഇനി മുതല്‍ പുതിയ മാര്‍ഗനിര്‍ദ്ദേശം; സുപ്രധാന മുന്നറിയിപ്പുമായി എമിറേറ്റ്സ് എയർലൈൻ

> **Lead Summary:** **ദുബൈ: **എല്ലാ വിമാനങ്ങളിലും പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള എമിറേറ്റ്സ് എയർലൈൻസിന്‍റെ പുതിയ മാര്‍ഗനിര്‍ദ്ദേശം ഇന്ന് മുതല്‍ നിലവില്‍ വന്നു. യാത്രക്കാർക്ക് നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു പവർ ബാങ്ക് കൈയ്യിൽ കരുതാൻ ഇപ്പോഴും അനുമതിയുണ്ടെങ്കിലും വിമാനത്തിനുള്ളിൽ ഒരു കാരണവശാലും ഈ ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് എയർലൈൻ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ ഒന്ന് മുതല്‍ നിബന്ധന പ്രാബല്യത്തില്‍ വരുമെന്ന് നേരത്തെ എയര്‍ലൈൻ അറിയിച്ചിരുന്നു.

## Article Content

**ദുബൈ: **എല്ലാ വിമാനങ്ങളിലും പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള എമിറേറ്റ്സ് എയർലൈൻസിന്‍റെ പുതിയ മാര്‍ഗനിര്‍ദ്ദേശം ഇന്ന് മുതല്‍ നിലവില്‍ വന്നു. യാത്രക്കാർക്ക് നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു പവർ ബാങ്ക് കൈയ്യിൽ കരുതാൻ ഇപ്പോഴും അനുമതിയുണ്ടെങ്കിലും വിമാനത്തിനുള്ളിൽ ഒരു കാരണവശാലും ഈ ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് എയർലൈൻ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ ഒന്ന് മുതല്‍ നിബന്ധന പ്രാബല്യത്തില്‍ വരുമെന്ന് നേരത്തെ എയര്‍ലൈൻ അറിയിച്ചിരുന്നു.

ലിഥിയം ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്ക്കുന്നതിനായി ഈ വർഷം ആദ്യം പ്രഖ്യാപിച്ച പുതിയ സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഈ ഓർമ്മപ്പെടുത്തൽ. പവർ ബാങ്ക് ഉപയോഗിച്ച് മൊബൈൽ ഫോണുകളോ മറ്റ് ഉപകരണങ്ങളോ ചാർജ് ചെയ്യാനോ, വിമാനത്തിലെ വൈദ്യുതി സ്രോതസ്സുകൾ ഉപയോഗിച്ച് പവർ ബാങ്ക് ചാർജ് ചെയ്യാനോ അനുവാദമുണ്ടായിരിക്കില്ല. യാത്രക്കാർക്ക് ചില നിബന്ധനകളോടെ ഒരു പവർ ബാങ്ക് കൈവശം വെക്കാൻ അനുമതിയുണ്ട്. എന്നാല്‍ ക്യാബിനിലിരിക്കുമ്പോള്‍ ഇത് ഉപയോഗിക്കരുത്.

**പുതിയ നിബന്ധനകള്‍**

വ്യോമയാന മേഖലയിൽ ലിഥിയം ബാറ്ററികൾ ഉൾപ്പെട്ട സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, വിശദമായ സുരക്ഷാ അവലോകനത്തിന് ശേഷമാണ് ഈ തീരുമാനമെന്ന് എയർലൈൻ പറയുന്നു. ലിഥിയം-അയൺ അല്ലെങ്കിൽ ലിഥിയം-പോളിമർ സെല്ലുകൾ ഉപയോഗിക്കുന്ന പവർ ബാങ്കുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ, നിലവാരം കുറഞ്ഞ നിർമ്മാണം, അല്ലെങ്കിൽ അമിതമായി ചാർജ് ചെയ്യുകയോ ചെയ്താൽ തീപിടുത്ത സാധ്യതയുണ്ട്. വിമാനത്തിനുള്ളിൽ ഇവയുടെ ഉപയോഗം നിരോധിക്കാനുള്ള തീരുമാനം, അപൂർവമായി ബാറ്ററി തകരാറോ തീപിടിത്തമോ ഉണ്ടായാൽ വേഗത്തിൽ പ്രതികരിക്കുന്നത് ഉറപ്പാക്കാനുള്ള മുൻകരുതൽ നടപടിയാണെന്ന് എമിറേറ്റ്‌സ് വ്യക്തമാക്കി.

**
**

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/318142/new-guidelines-from-now-on-emirates-airline-issues-important-warning)