---
title: "റോഡിന് നടുവിൽ അശ്രദ്ധമായി വാഹനം നിർത്തി; അ​പ​ക​ട ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് അ​ബൂ​ദ​ബി പൊ​ലീ​സ്, 1000 ദിർഹം പിഴയും 6 ട്രാഫിക് പോയിന്റുകളും ചു​മ​ത്തും"
english_title: "Abu Dhabi Police releases footage of driver carelessly parking in the middle of the road fines 1,000 dirhams and imposes 6 traffic points"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/318653/abu-dhabi-police-releases-footage-of-driver-carelessly-parking-in-the-middle-of-the-road-fines-1000-dirhams-and-imposes-6-traffic-points"
published_at: "2025-10-04T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e0b6782ca89_hgh.jpg"
keywords: []
---

# റോഡിന് നടുവിൽ അശ്രദ്ധമായി വാഹനം നിർത്തി; അ​പ​ക​ട ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് അ​ബൂ​ദ​ബി പൊ​ലീ​സ്, 1000 ദിർഹം പിഴയും 6 ട്രാഫിക് പോയിന്റുകളും ചു​മ​ത്തും

> **Lead Summary:** **അ​ബൂ​ദ​ബി: [ **ന​ടു​റോ​ഡി​ല്‍ വാ​ഹ​നം നി​ര്‍ത്തി​യി​ട്ട​തി​നെ​തു​ട​ര്‍ന്ന് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട ദൃ​ശ്യ​ങ്ങ​ൾ അ​ബൂ​ദ​ബി പൊ​ലീ​സ് പു​റ​ത്തു​വി​ട്ടു. ത​ക​രാ​ര്‍മൂ​ലം വാ​ഹ​നം റോ​ഡി​ല്‍ നി​ര്‍ത്തേ​ണ്ടി​വ​ന്നാ​ല്‍ നി​ര്‍ബ​ന്ധ​മാ​യും തൊ​ട്ട​ടു​ത്ത എ​ക്‌​സി​റ്റി​ലേ​ക്ക് മാ​റ്റി​യി​ട​ണ​മെ​ന്ന് പൊ​ലീ​സ് ഓ​ര്‍മി​പ്പി​ച്ചു.

## Article Content

**അ​ബൂ​ദ​ബി: [ **ന​ടു​റോ​ഡി​ല്‍ വാ​ഹ​നം നി​ര്‍ത്തി​യി​ട്ട​തി​നെ​തു​ട​ര്‍ന്ന് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട ദൃ​ശ്യ​ങ്ങ​ൾ അ​ബൂ​ദ​ബി പൊ​ലീ​സ് പു​റ​ത്തു​വി​ട്ടു. ത​ക​രാ​ര്‍മൂ​ലം വാ​ഹ​നം റോ​ഡി​ല്‍ നി​ര്‍ത്തേ​ണ്ടി​വ​ന്നാ​ല്‍ നി​ര്‍ബ​ന്ധ​മാ​യും തൊ​ട്ട​ടു​ത്ത എ​ക്‌​സി​റ്റി​ലേ​ക്ക് മാ​റ്റി​യി​ട​ണ​മെ​ന്ന് പൊ​ലീ​സ് ഓ​ര്‍മി​പ്പി​ച്ചു.

വാ​ഹ​നം അ​ന​ങ്ങാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ങ്കി​ല്‍ ഡ്രൈ​വ​ര്‍മാ​ര്‍ ഉ​ട​ന്‍ത​ന്നെ 999 ന​മ്പ​രി​ല്‍ വി​ളി​ച്ച് പൊ​ലീ​സി​നെ അ​റി​യി​ക്ക​ണ​മെ​ന്നും ഇ​തി​ലൂ​ടെ അ​ധി​കൃ​ത​ര്‍ വേ​ണ്ട സ​ഹാ​യം എ​ത്തി​ക്കു​ക​യും അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​തും ഗ​താ​ഗ​ത​ത​ട​സ്സം ഉ​ണ്ടാ​കു​ന്ന​തും ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. വാ​ഹ​നം റോ​ഡി​ല്‍ നി​ര്‍ത്തി​യി​ടു​മ്പോ​ള്‍ ഹ​സാ​ര്‍ഡ് ലൈ​റ്റു​ക​ള്‍ തെ​ളി​ക്കു​ന്ന​ത് പോ​ലു​ള്ള മു​ന്‍ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം.

മ​റ്റു വാ​ഹ​ന​ങ്ങ​ളി​ല്‍നി​ന്ന് സു​ര​ക്ഷി​ത​മാ​യ അ​ക​ലം പാ​ലി​ച്ചെ​ങ്കി​ല്‍ മാ​ത്ര​മേ പൊ​ടു​ന്ന​നെ നി​ര്‍ത്തു​ന്ന മ​റ്റു വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ടി​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​കൂ. അ​നാ​വ​ശ്യ​മാ​യി റോ​ഡി​ല്‍ വാ​ഹ​നം നി​ര്‍ത്തു​ന്ന ഡ്രൈ​വ​ര്‍മാ​ര്‍ക്ക് 1000 ദി​ര്‍ഹം പി​ഴ​യും ആ​റ് ട്രാ​ഫി​ക് പോ​യ​ന്‍റു​ക​ളും ചു​മ​ത്തും. ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​ക്കി​യാ​ല്‍ 500 ദി​ര്‍ഹ​മാ​ണ് പി​ഴ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/318653/abu-dhabi-police-releases-footage-of-driver-carelessly-parking-in-the-middle-of-the-road-fines-1000-dirhams-and-imposes-6-traffic-points)