---
title: "കുവൈത്തിൽ നിന്ന് ഇന്ത്യക്കാർ ഉൾപ്പെടെ 28,984 പേരെ നാടുകടത്തി  "
english_title: "28,984 people, including Indians, deported from Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/319009/28984-people-including-indians-deported-from-kuwait"
published_at: "2025-10-06T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e35e03740e0_arrest.jpg"
keywords: []
---

# കുവൈത്തിൽ നിന്ന് ഇന്ത്യക്കാർ ഉൾപ്പെടെ 28,984 പേരെ നാടുകടത്തി  

> **Lead Summary:** **കുവൈത്ത് സിറ്റി : **കുവൈത്തിൽ ഒൻപത് മാസത്തിനിടെ പിടിക്കപ്പെട്ട ഇന്ത്യക്കാർ ഉൾപ്പെടെ വിവിധ രാജ്യക്കാരായ 28,984 പേരെ നാടുകടത്തിതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം.

## Article Content

**കുവൈത്ത് സിറ്റി : **കുവൈത്തിൽ ഒൻപത് മാസത്തിനിടെ പിടിക്കപ്പെട്ട ഇന്ത്യക്കാർ ഉൾപ്പെടെ വിവിധ രാജ്യക്കാരായ 28,984 പേരെ നാടുകടത്തിതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം.

താമസ, കുടിയേറ്റ, തൊഴിൽ നിയമം ലംഘിക്കുക, ഒളിച്ചോടുക, നുഴഞ്ഞുകയറുക, ലഹരിമരുന്ന് ഇടപാട് നടത്തുക, അനധികൃത മദ്യക്കച്ചവടം, യാചകർ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെയാണ് നാടുകടത്തിയത്.

2024ൽ നടത്തിയ പരിശോധനയിലും വിവിധ രാജ്യക്കാരായ 35,000 പേരെ നാടുകടത്തിയിരുന്നു. ദേശീയ അസന്തുലിതാവസ്ഥ പരിഹരിച്ച് തൊഴിൽ വിപണി ക്രമീകരിക്കുന്നതിന്റെ ഭാഗമായി നിയമ നടപടികൾ ശക്തമാക്കിവരികയാണ് കുവൈത്ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/319009/28984-people-including-indians-deported-from-kuwait)