---
title: "ഏത് വിസകാർക്കും ഇനി ഉംറ നിർവഹിക്കാം ; ഹജ്ജ്, ഉംറ മന്ത്രാലയം"
english_title: "Any visa holder can now perform Umrah; Ministry of Hajj and Umrah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/319049/any-visa-holder-can-now-perform-umrah-ministry-of-hajj-and-umrah"
published_at: "2025-10-06T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e376ff7d8f3_hbg.jpg"
keywords: []
---

# ഏത് വിസകാർക്കും ഇനി ഉംറ നിർവഹിക്കാം ; ഹജ്ജ്, ഉംറ മന്ത്രാലയം

> **Lead Summary:** റിയാദ്: **[** സൗദിയിലേക്ക് ഏത് വിസയിൽ വരുന്നവർക്കും ഉംറ നിർവഹിക്കാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം. മദീന റൗദ സന്ദർശനത്തിനും നിയന്ത്രണമില്ല. പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും മന്ത്രാലയം വ്യക്തമാക്കി.

## Article Content

റിയാദ്: **[** സൗദിയിലേക്ക് ഏത് വിസയിൽ വരുന്നവർക്കും ഉംറ നിർവഹിക്കാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം. മദീന റൗദ സന്ദർശനത്തിനും നിയന്ത്രണമില്ല. പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും മന്ത്രാലയം വ്യക്തമാക്കി.

തൊഴിൽ വിസകൾ, ട്രാൻസിറ്റ് വിസകൾ, വ്യക്തിഗത, കുടുംബ സന്ദർശന വിസകൾ, ഇ-ടൂറിസ്റ്റ് വിസകൾ, മറ്റ് വിസകൾ എന്നിവയുൾപ്പെടെ എല്ലാ വിസ ഉടമകൾക്കും എളുപ്പത്തിൽ ഉംറ നിർവഹിക്കാൻ കഴിയുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് 'നുസുക് ഉംറ' പ്ലാറ്റ്ഫോമിൽ പ്രവേശിച്ച് ഉചിത പാക്കേജ് തിരഞ്ഞെടുക്കാനും ഉംറ പെർമിറ്റ് നേരിട്ട് നേടാനും കഴിയുമെന്നും മന്ത്രാലയം അറിയിച്ചു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/319049/any-visa-holder-can-now-perform-umrah-ministry-of-hajj-and-umrah)