---
title: "പ്രകൃതി സ്നേഹികൾക്ക് സന്തോഷ വാർത്ത; കുവൈറ്റിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതിയായ ജഹ്‌റ നേച്ചർ റിസർവ് നവംബറിൽ സന്ദർശകർക്കായി തുറക്കും"
english_title: "Good news for nature lovers; Jahra Nature Reserve, Kuwait's first eco-tourism project, will open to visitors in November"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/319075/good-news-for-nature-lovers-jahra-nature-reserve-kuwaits-first-eco-tourism-project-will-open-to-visitors-in-november"
published_at: "2025-10-06T15:26:00+05:30"
category: "Art & Culture"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e39416b4000_gfgdd.jpg"
keywords: []
---

# പ്രകൃതി സ്നേഹികൾക്ക് സന്തോഷ വാർത്ത; കുവൈറ്റിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതിയായ ജഹ്‌റ നേച്ചർ റിസർവ് നവംബറിൽ സന്ദർശകർക്കായി തുറക്കും

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [**[ ] കുവൈറ്റിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതിയായ ജഹ്‌റ നേച്ചർ റിസർവ് നവംബർ മാസത്തിൽ സന്ദർശകർക്കായി തുറക്കും. ശൈത്യകാലം മുഴുവൻ പൊതുജനങ്ങൾക്കായി റിസർവ് സന്ദർശനം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.

## Article Content

**കു​വൈ​ത്ത് സി​റ്റി: [**[ ] കുവൈറ്റിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതിയായ ജഹ്‌റ നേച്ചർ റിസർവ് നവംബർ മാസത്തിൽ സന്ദർശകർക്കായി തുറക്കും. ശൈത്യകാലം മുഴുവൻ പൊതുജനങ്ങൾക്കായി റിസർവ് സന്ദർശനം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.

കുവൈറ്റിലെ മറ്റ് ഭൂപ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി, വലിയ തടാകങ്ങളാണ് ജഹ്‌റ നേച്ചർ റിസർവിൻ്റെ മുഖ്യ ആകർഷണം. ഈ തടാകങ്ങളും തദ്ദേശീയമായ സസ്യ-ജന്തുജാലങ്ങളും കാരണം ഇത് രാജ്യത്തെ ഒരു പ്രധാന പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായി മാറും.

ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളു​ടെ പ്ര​ധാ​ന സ​ങ്കേ​ത​മാ​യ ഇ​വി​ടെ ഇ​തു​വ​രെ 300ഓ​ളം പ​ക്ഷി ഇ​ന​ങ്ങ​ളെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ക​ട​ലി​നോ​ട് ചേ​ർ​ന്ന് വ​ള​രു​ന്ന ക​ണ്ട​ൽ​ക്കാ​ടു​ക​ളും അ​പൂ​ർ​വ​മാ​യ 70ഓ​ളം സ​സ്യ ഇ​ന​ങ്ങ​ളും ജ​ഹ്‌​റ നേ​ച്ച​ർ റി​സ​ർ​വി​ന്റെ സ​മ്പ​ത്താ​ണ്. രാ​ജ്യ​ത്തി​ന്റെ വ​ട​ക്ക് ഖു​വൈ​സ​ത്ത് മു​ത​ൽ തെ​ക്ക് ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് വ​രെ ഏ​ക​ദേ​ശം 18 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യി​ലാ​യാ​ണ് ഈ ​സം​ര​ക്ഷി​ത പ്ര​ദേ​ശം

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/319075/good-news-for-nature-lovers-jahra-nature-reserve-kuwaits-first-eco-tourism-project-will-open-to-visitors-in-november)