---
title: "സുഡാൻ പ്രളയം; ദുരിതബാധിതർക്ക് ആശ്വാസമായി ഖത്തർ ചാരിറ്റി, അടിയന്തര സഹായം എത്തിച്ചു"
english_title: "Sudan floods: Qatar Charity delivers emergency aid to victims"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/319080/sudan-floods-qatar-charity-delivers-emergency-aid-to-victims"
published_at: "2025-10-06T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e39755a09b7_dgfgff.jpg"
keywords: []
---

# സുഡാൻ പ്രളയം; ദുരിതബാധിതർക്ക് ആശ്വാസമായി ഖത്തർ ചാരിറ്റി, അടിയന്തര സഹായം എത്തിച്ചു

> **Lead Summary:** **ദോ​ഹ:[ ** രാജ്യത്ത് വലിയ നാശനഷ്ടമുണ്ടാക്കിയ പ്രളയത്തിൽ ദുരിതത്തിലായ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഖത്തർ ചാരിറ്റി അടിയന്തര സഹായം എത്തിച്ചു. സുഡാനിലെ വിവിധ നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് രാജ്യത്ത് കനത്ത നാശനഷ്ടമുണ്ടായിരുന്നു.

## Article Content

**ദോ​ഹ:[ ** രാജ്യത്ത് വലിയ നാശനഷ്ടമുണ്ടാക്കിയ പ്രളയത്തിൽ ദുരിതത്തിലായ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഖത്തർ ചാരിറ്റി അടിയന്തര സഹായം എത്തിച്ചു. സുഡാനിലെ വിവിധ നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് രാജ്യത്ത് കനത്ത നാശനഷ്ടമുണ്ടായിരുന്നു.

നിരവധി വീടുകളും കൃഷിയിടങ്ങളും നശിക്കുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാവുകയും ചെയ്ത സാഹചര്യത്തിലാണ് ഖത്തർ ചാരിറ്റി സഹായവുമായി രംഗത്തെത്തിയത്. ദുരിതബാധിതർക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ, പാർപ്പിട സംവിധാനങ്ങൾ, മറ്റ് അത്യാവശ്യ സാധനങ്ങൾ എന്നിവയാണ് അടിയന്തരമായി വിതരണം ചെയ്തത്.

​ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ ഫീ​ൽ​ഡ് ടീ​മു​ക​ൾ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ത്തി സ്ത്രീ​ക​ൾ, കു​ട്ടി​ക​ൾ, പ്രാ​യ​മാ​യ​വ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നി​വ​രെ കേ​ന്ദ്രീ​ക​രി​ച്ച്, ഭ​ക്ഷ​ണ-​പാ​ർ​പ്പി​ട-​ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ലെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ വി​ല​യി​രു​ത്തി സ​ഹാ​യ​മെ​ത്തി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. ​ഖാ​ർ​ത്തൂം, വൈ​റ്റ് നൈ​ൽ, അ​ൽ ജ​സീ​റ, റി​വ​ർ നൈ​ൽ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം പ്ര​ള​യ ബാ​ധി​ത​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​മെ​ത്തി​ക്കാ​നാ​ണ് ഖ​ത്ത​ർ ചാ​രി​റ്റി പ​ദ്ധ​തി​യി​ടു​ന്ന​ത്. ശ​ര​ത്കാ​ലം അ​ടു​ക്കു​ക​യും രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത വ​ർ​ധി​ക്കു​ക​യും ചെ​യ്യു​ന്ന നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലാ​ണ് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/319080/sudan-floods-qatar-charity-delivers-emergency-aid-to-victims)