---
title: "അവധി കഴിഞ്ഞ് ഒരാഴ്ച്ച മുമ്പ് തിരിച്ചെത്തിയ മലയാളി യുവാവ് ജിദ്ദയിൽ അന്തരിച്ചു"
english_title: "A young Malayali man who returned from vacation a week ago has passed away in Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/319152/a-young-malayali-man-who-returned-from-vacation-a-week-ago-has-passed-away-in-jeddah"
published_at: "2025-10-07T08:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e485fa2f3c0_ss.jpg"
keywords: []
---

# അവധി കഴിഞ്ഞ് ഒരാഴ്ച്ച മുമ്പ് തിരിച്ചെത്തിയ മലയാളി യുവാവ് ജിദ്ദയിൽ അന്തരിച്ചു

> **Lead Summary:** **ജിദ്ദ: ** അവധിക്ക് നാട്ടിൽ പോയി ഒരാഴ്ച്ച മുമ്പ് തിരിച്ചെത്തിയ മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ യുവാവ് ജിദ്ദയിൽ അന്തരിച്ചു . ഏലംകുളം കുന്നക്കാവ് സ്വദേശി മാണിക്യംതൊടി മൻസൂർ ആണ് താമസ സ്ഥലത്ത് വെച്ച് മരിച്ചത്. ജിദ്ദ ഹയ്യ് അൽ നസീമിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. മൃതദേഹം മഹ്ജർ ഫോറൻസിക് സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്.നിയമ സഹായങ്ങൾക്കും മറ്റും കെ.എം.സി.സി വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

## Article Content

**ജിദ്ദ: ** അവധിക്ക് നാട്ടിൽ പോയി ഒരാഴ്ച്ച മുമ്പ് തിരിച്ചെത്തിയ മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ യുവാവ് ജിദ്ദയിൽ അന്തരിച്ചു . ഏലംകുളം കുന്നക്കാവ് സ്വദേശി മാണിക്യംതൊടി മൻസൂർ ആണ് താമസ സ്ഥലത്ത് വെച്ച് മരിച്ചത്. ജിദ്ദ ഹയ്യ് അൽ നസീമിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. മൃതദേഹം മഹ്ജർ ഫോറൻസിക് സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്.നിയമ സഹായങ്ങൾക്കും മറ്റും കെ.എം.സി.സി വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/319152/a-young-malayali-man-who-returned-from-vacation-a-week-ago-has-passed-away-in-jeddah)