---
title: "'ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചാൽ മദ്യപാനത്തേക്കാൾ നാലിരട്ടി അപകടസാധ്യത' ; മുന്നറിയപ്പമായി അബുദാബി പോലീസ്"
english_title: "Abu Dhabi Police warns: 'Using a mobile phone while driving is four times more dangerous than drinking alcohol'"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/319198/abu-dhabi-police-warns-using-a-mobile-phone-while-driving-is-four-times-more-dangerous-than-drinking-alcohol"
published_at: "2025-10-07T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e4b8d6a1e13_gcfgvb_.jpg"
keywords: []
---

# 'ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചാൽ മദ്യപാനത്തേക്കാൾ നാലിരട്ടി അപകടസാധ്യത' ; മുന്നറിയപ്പമായി അബുദാബി പോലീസ്

> **Lead Summary:** അബുദാബി: **[** അബുദാബിയിൽ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചത് കാരണം ആറ് അപകടങ്ങൾ റിപ്പോർട്ട് ചെയ്തുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മൊത്തത്തിൽ, അശ്രദ്ധമായ ഡ്രൈവിങ് മൂലം 510 അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഉപയോഗമാണ് ഏറ്റവും ഗുരുതരമായ ഗതാഗത ലംഘനമെന്ന് അബുദാബി പോലീസ് വ്യക്തമാക്കി.

## Article Content

അബുദാബി: **[** അബുദാബിയിൽ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചത് കാരണം ആറ് അപകടങ്ങൾ റിപ്പോർട്ട് ചെയ്തുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മൊത്തത്തിൽ, അശ്രദ്ധമായ ഡ്രൈവിങ് മൂലം 510 അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഉപയോഗമാണ് ഏറ്റവും ഗുരുതരമായ ഗതാഗത ലംഘനമെന്ന് അബുദാബി പോലീസ് വ്യക്തമാക്കി.

മദ്യപിച്ചോ ലഹരി ഉപയോഗിച്ചോ വാഹനമോടിക്കുന്നവരേക്കാൾ നാല് മടങ്ങ് അപകടസാധ്യത കൂടുതലാണ് അശ്രദ്ധമായ ഡ്രൈവിങ്ങിന്. ഫോൺ ഉപയോഗം പോലുള്ള അശ്രദ്ധ കാരണം അപകടമുണ്ടാകാനുള്ള സാധ്യത, ശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങിനേക്കാൾ എട്ട് മടങ്ങ് കൂടുതലാണ്. സീറ്റ് ബെൽറ്റ് ധരിക്കാത്തത് ഗുരുതര പരിക്കുകൾക്കും മരണങ്ങൾക്കും കാരണമാകുന്ന അപകടങ്ങളുടെ 80% സംഭവങ്ങളിലും ഘടകമാണെന്നും പഠനത്തിൽ പറയുന്നു. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.

ഡ്രൈവർമാരുടെ ഇത്തരം ലംഘനങ്ങൾ കണ്ടെത്താൻ നിർമിത ബുദ്ധിയും (AI) ഓട്ടോമേറ്റഡ് നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്. 2021 മുതൽ, സീറ്റ് ബെൽറ്റ് ധരിക്കാത്തവരെയും മൊബൈൽ ഉപയോഗിക്കുന്നവരെയും കണ്ടെത്തി സ്വമേധയാ പിഴ ചുമത്തുന്ന എ ഐ സംയോജിപ്പിച്ച സ്മാർട്ട് കാമറകൾ എമിറേറ്റിലെ റോഡുകളിൽ സ്ഥാപിച്ചിട്ടുണ്ട്. ഈ വിവരങ്ങൾ നൽകിയത് അബുദാബി പോലീസിലെ ട്രാഫിക് സിമുലേഷൻ ആൻഡ് ഫോർകാസ്റ്റിങ് ബ്രാഞ്ച് ഡയറക്‌ടറായ മേജർ എൻജിനീയർ മുഹമ്മദ് ഹമദ് അൽ ഈസൈ ആണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/319198/abu-dhabi-police-warns-using-a-mobile-phone-while-driving-is-four-times-more-dangerous-than-drinking-alcohol)