---
title: "സന്ദർശക വിസയിലെത്തി ഹഫർ അൽ ബാത്തിനിൽ മരിച്ച അൻപതുകാരിയുടെ  മൃതദേഹം ഖബറടക്കി"
english_title: "The body of a 50-year-old woman who died in Hafr Al-Batin on a visit visa was buried"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/319271/the-body-of-a-50-year-old-woman-who-died-in-hafr-al-batin-on-a-visit-visa-was-buried"
published_at: "2025-10-07T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e4fcc46fd76_dead.jpg"
keywords: []
---

# സന്ദർശക വിസയിലെത്തി ഹഫർ അൽ ബാത്തിനിൽ മരിച്ച അൻപതുകാരിയുടെ  മൃതദേഹം ഖബറടക്കി

> **Lead Summary:** **ഹഫർ അൽ ബാത്തിൻ: **എട്ട് മാസം മുമ്പ് സൗദിയിലെ ഹഫർ അൽ ബാത്തിനിൽ ഭർത്താവിന്റെ അടുത്തേക്ക് സന്ദർശക വിസയിലെത്തിയ ശേഷം മരിച്ച തമിഴ്‌നാട് സ്വദേശിനിയുടെ മൃതദേഹം ഖബറടക്കി. നാല് പതിറ്റാണ്ടോളമായി ഹഫർ അൽ ബാത്തിനിൽ ജോലി ചെയ്തുവരുന്ന അബ്ദുൽ ഖഫൂർ ബാബുവിന്റെ ഭാര്യ സർതാജ് ഷെയ്ഖ് ബാബു ആണ് മരിച്ചത്.

## Article Content

**ഹഫർ അൽ ബാത്തിൻ: **എട്ട് മാസം മുമ്പ് സൗദിയിലെ ഹഫർ അൽ ബാത്തിനിൽ ഭർത്താവിന്റെ അടുത്തേക്ക് സന്ദർശക വിസയിലെത്തിയ ശേഷം മരിച്ച തമിഴ്‌നാട് സ്വദേശിനിയുടെ മൃതദേഹം ഖബറടക്കി. നാല് പതിറ്റാണ്ടോളമായി ഹഫർ അൽ ബാത്തിനിൽ ജോലി ചെയ്തുവരുന്ന അബ്ദുൽ ഖഫൂർ ബാബുവിന്റെ ഭാര്യ സർതാജ് ഷെയ്ഖ് ബാബു ആണ് മരിച്ചത്.

അസുഖബാധിതയായി ഒരു മാസമായി നൂർഖാൻ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഇവർ ഈ മാസം അഞ്ചിന് രാത്രിയോടെയാണ് മരിച്ചത്.

മക്കൾ: ശൈഖ് ഖാലിദ്, ഖുലൂദ് ബീഗം. മരണാന്തര നിയമനടപടികൾ ഒ.ഐ.സി.സി ഹഫർ അൽ ബാത്തിൻ പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്. ഇന്ന് ഹഫർ അൽ ബാത്തിനിൽ ഇവരുടെ മൃതദേഹം ഖബറടക്കി. മകൻ ശൈഖ് ഖാലിദ് നാട്ടിൽ നിന്നെത്തി ഇവരുടെ ഖബറടക്ക ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/319271/the-body-of-a-50-year-old-woman-who-died-in-hafr-al-batin-on-a-visit-visa-was-buried)