---
title: "ഷാ​ർ​ജയിൽ കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട്​ യു​വാ​വും ഏ​ഴു​മാ​സം ​പ്രാ​യ​മു​ള്ള കു​ഞ്ഞിനും ദാരുണാന്ത്യം; അമ്മയ്ക്ക് ഗു​രു​ത​ര പ​രിക്ക്"
english_title: "Family car accident in Sharjah leaves young man and seven month old baby dead mother seriously injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/319352/family-car-accident-in-sharjah-leaves-young-man-and-seven-month-old-baby-dead-mother-seriously-injured"
published_at: "2025-10-08T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e5f5fd6afe1_fff.jpg"
keywords: []
---

# ഷാ​ർ​ജയിൽ കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട്​ യു​വാ​വും ഏ​ഴു​മാ​സം ​പ്രാ​യ​മു​ള്ള കു​ഞ്ഞിനും ദാരുണാന്ത്യം; അമ്മയ്ക്ക് ഗു​രു​ത​ര പ​രിക്ക്

> **Lead Summary:** **ഷാ​ർ​ജ: ** ഖോ​ർ​ഫ​ക്കാ​നി​ൽ ഇ​മാ​റാ​ത്തി കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട്​ യു​വാ​വും ഏ​ഴു​മാ​സം ​പ്രാ​യ​മു​ള്ള കു​ഞ്ഞും മ​രി​ച്ചു. മാ​താ​വി​ന്​ ഗു​രു​ത​ര പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു അ​പ​ക​ടം.

## Article Content

**ഷാ​ർ​ജ: ** ഖോ​ർ​ഫ​ക്കാ​നി​ൽ ഇ​മാ​റാ​ത്തി കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട്​ യു​വാ​വും ഏ​ഴു​മാ​സം ​പ്രാ​യ​മു​ള്ള കു​ഞ്ഞും മ​രി​ച്ചു. മാ​താ​വി​ന്​ ഗു​രു​ത​ര പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു അ​പ​ക​ടം.

ഇ​മാ​റാ​ത്തി കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ർ മ​​റ്റൊ​രു കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ര​ണ്ടാ​മ​ത്തെ കാ​റി​ലെ ഡ്രൈ​വ​ർ​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​ഭ​വം റി​പ്പോ​ർ​ട്ട്​ ചെ​യ്ത ഉ​ട​നെ എ​മ​ർ​ജ​ൻ​സി ടീം ​സ്ഥ​ല​ത്തെ​ത്തു​ക​യും പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ങ്കി​ലും പി​താ​വി​നെ​യും കു​ഞ്ഞി​നെ​യും ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി​ല്ല. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/319352/family-car-accident-in-sharjah-leaves-young-man-and-seven-month-old-baby-dead-mother-seriously-injured)