---
title: "36 വർഷത്തെ പ്രവാസ ജീവിതം; മലയാളി ഖത്തറിൽ അന്തരിച്ചു"
english_title: "Malayali dies in Qatar after 36 years of exile"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/319977/malayali-dies-in-qatar-after-36-years-of-exile"
published_at: "2025-10-11T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e9fc94482e7_fgdfg.jpg"
keywords: []
---

# 36 വർഷത്തെ പ്രവാസ ജീവിതം; മലയാളി ഖത്തറിൽ അന്തരിച്ചു

> **Lead Summary:** **ദോഹ: [** ദോഹ എബ്റ്റിസാം ട്രേഡിങ്ങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി, മാനേജർ ഫിലിപ്സ് പി ജോൺ അന്തരിച്ചു. 36 വർഷത്തിലധികമായി ഖത്തറിൽ ജോലി ചെയ്യുകയായിരുന്നു. തിരുവല്ലാ, കാവുംഭാഗം, പൂഴിക്കാലയിൽ കുടുംബാഗമാണ്.

## Article Content

**ദോഹ: [** ദോഹ എബ്റ്റിസാം ട്രേഡിങ്ങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി, മാനേജർ ഫിലിപ്സ് പി ജോൺ അന്തരിച്ചു. 36 വർഷത്തിലധികമായി ഖത്തറിൽ ജോലി ചെയ്യുകയായിരുന്നു. തിരുവല്ലാ, കാവുംഭാഗം, പൂഴിക്കാലയിൽ കുടുംബാഗമാണ്.

ഭാര്യ, ലിസ്സി ഫിലിപ്പ് ഹമദ് ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് ആണ്. മക്കൾ: അപ്പു, അമ്മു (ഖത്തർ), അച്ചു (യുകെ). മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാൻ നടപടികൾ സ്വീകരിക്കുന്നു. സംസ്കാരം കാവുംഭാഗം എബനേസർ മാർത്തോമ്മാ പള്ളിയിൽ പിന്നീട് നടക്കും. ഫ്രണ്ട്സ് ഓഫ് തിരുവല്ലാ (ഫോട്ടാ) ഫിലിപ്സിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/319977/malayali-dies-in-qatar-after-36-years-of-exile)