കൊവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ 32 മരണം കൂടി

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് 32 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 2949 ആയി.

റിയാദ് 8, ജിദ്ദ 5, മക്ക 2, മദീന 1, ഹുഫൂഫ് 4, ത്വാഇഫ് 5, മുബറസ് 1, ബുറൈദ 1, തബൂക്ക് 1, മഹായില്‍ 2, അല്‍റസ് 1, ബല്ലസ്മര്‍ 1 എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച മരണം റിപ്പോര്‍ട്ട് ചെയ്തത്.

പുതുതായി 1258 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിക്കുകയും 1972 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 280093 ഉം ആെക കൊവിഡ് മുക്തരുടെ എണ്ണം 242053 ഉം ആയി.

നിലവില്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നവരുടെ എണ്ണം 35,091 ആയി കുറഞ്ഞു. ഇവരില്‍ 2,017 പേരുടെ നില ഗുരുതരമാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *