---
title: "നടൻ ആസിഫ് അലിക്ക് യുഎഇയുടെ  ഗോൾഡൻ വീസ "
english_title: "Golden visa for actor Asif Ali from UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/320/golden-visa-for-actor-asif-ali-from-uae"
published_at: "2021-09-27T17:38:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6151b4e954368_Untitled-3.jpg"
keywords: []
---

# നടൻ ആസിഫ് അലിക്ക് യുഎഇയുടെ  ഗോൾഡൻ വീസ 

> **Lead Summary:** **ദുബായ് : **നടൻ ആസിഫ് അലിക്ക് യുഎഇയുടെ ദീർഘകാലതാമസവീസയായ ഗോൾഡൻ വീസ ലഭിച്ചു.

## Article Content

**ദുബായ് : **നടൻ ആസിഫ് അലിക്ക് യുഎഇയുടെ ദീർഘകാലതാമസവീസയായ ഗോൾഡൻ വീസ ലഭിച്ചു.

ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആസിഫ് അലിയും കുടുംബവും ഗോൾഡൻ വീസ ഏറ്റുവാങ്ങി.

മമ്മൂട്ടി, മോഹൻലാൻ, ടൊവിനോ തോമസ് തുടങ്ങിയവർക്ക് നേരത്തേ യുഎഇയുടെ ഗോൾഡൻ വീസ ലഭിച്ചിരുന്നു.

എമിറേറ്റ്സ് ഫസ്​റ്റ് ബിസിനസ് സര്‍വീസാണ് ആസിഫ് അലിയുടെ വീസ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദേശികൾക്കാണ് യുഎഇ 10 വർഷത്തെ ദീർഘകാല താമസവീസ നൽകുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/320/golden-visa-for-actor-asif-ali-from-uae)