---
title: "കുവൈത്ത് അമീർ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇന്ന് ഒമാനിലെത്തും  "
english_title: "Kuwaiti Emir to visit Oman today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/320484/kuwaiti-emir-to-visit-oman-today"
published_at: "2025-10-14T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ede0c59f8b2_oman.jpg"
keywords: []
---

# കുവൈത്ത് അമീർ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇന്ന് ഒമാനിലെത്തും  

> **Lead Summary:** **മ​സ്ക​ത്ത്: **കു​വൈ​ത്ത് അ​മീ​ർ ശൈ​​ഖ് മി​​ശ്അ​​ൽ അ​​ൽ അ​​ഹ​​മ്മ​​ദ് അ​​ൽ ജാ​​ബി​​ർ അ​​സ്സ​​ബാ​​ഹ് സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ചൊ​വ്വാ​ഴ്ച ഒ​മാ​നി​ലെ​ത്തും. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലു​മു​ള്ള ആ​ഴ​ത്തി​ലു​ള്ള സ​ഹോ​ദ​ര ബ​ന്ധ​ങ്ങ​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ് സ​ന്ദ​ർ​ശ​നം.

## Article Content

**മ​സ്ക​ത്ത്: **കു​വൈ​ത്ത് അ​മീ​ർ ശൈ​​ഖ് മി​​ശ്അ​​ൽ അ​​ൽ അ​​ഹ​​മ്മ​​ദ് അ​​ൽ ജാ​​ബി​​ർ അ​​സ്സ​​ബാ​​ഹ് സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ചൊ​വ്വാ​ഴ്ച ഒ​മാ​നി​ലെ​ത്തും. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലു​മു​ള്ള ആ​ഴ​ത്തി​ലു​ള്ള സ​ഹോ​ദ​ര ബ​ന്ധ​ങ്ങ​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ് സ​ന്ദ​ർ​ശ​നം.

സു​ൽ​ത്താ​നു​മാ​യി ന​ട​ത്തു​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തി​ന്റെ​യും പ​ര​സ്പ​ര ധാ​ര​ണ​യു​ടെ​യും ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് സ​ന്ദ​ർ​ശ​നം സ​ഹാ​യ​ക​മാ​കും.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഒ​മാ​നും കു​വൈ​ത്തും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളു​ടെ​യും തു​ട​ർ​ച്ച​യാ​യ സ​ഹ​ക​ര​ണ​ത്തി​ന്റെ​യും ശ​ക്തി ഈ ​സ​ന്ദ​ർ​ശ​നം അ​ടി​വ​ര​യി​ടു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/320484/kuwaiti-emir-to-visit-oman-today)