---
title: "പ്രവാസി മലയാളികൾക്ക് ആശ്വാസം, ദുബൈ- തിരുവനന്തപുരം വിമാന സർവീസ് പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്‍പ്രസ്"
english_title: "Relief for expatriate MalayalisAir India Express resumes Dubai Thiruvananthapuram flight service"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/320850/relief-for-expatriate-malayalisair-india-express-resumes-dubai-thiruvananthapuram-flight-service"
published_at: "2025-10-16T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f08c6abbce4_kljl.jpg"
keywords: []
---

# പ്രവാസി മലയാളികൾക്ക് ആശ്വാസം, ദുബൈ- തിരുവനന്തപുരം വിമാന സർവീസ് പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്‍പ്രസ്

> **Lead Summary:** **ദുബൈ: [ **എയർ ഇന്ത്യ എക്സ്‍പ്രസ് വിന്‍റര്‍ ഷെഡ്യൂളില്‍ ദുബൈ-തിരുവനന്തപുരം-ദുബൈ സെക്ടറില്‍ വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചു. ഇതിന് പുറമെ അബുദാബി-തിരുവനന്തപുരം-അബുദാബി സെക്ടറിലും എയര്‍ ഇന്ത്യ എക്സ്‍പ്രസ് സര്‍വീസുകള്‍ ആരംഭിക്കും.

## Article Content

**ദുബൈ: [ **എയർ ഇന്ത്യ എക്സ്‍പ്രസ് വിന്‍റര്‍ ഷെഡ്യൂളില്‍ ദുബൈ-തിരുവനന്തപുരം-ദുബൈ സെക്ടറില്‍ വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചു. ഇതിന് പുറമെ അബുദാബി-തിരുവനന്തപുരം-അബുദാബി സെക്ടറിലും എയര്‍ ഇന്ത്യ എക്സ്‍പ്രസ് സര്‍വീസുകള്‍ ആരംഭിക്കും.

ഡിസംബര്‍ മൂന്ന് മുതലാണ് ഈ റൂട്ടില്‍ സര്‍വീസുകള്‍ തുടങ്ങുക. പ്രതിവാരം മൂന്ന് സര്‍വീസുകളാണ് ഈ റൂട്ടില്‍ ഉണ്ടാകുക. സര്‍വീസുകളുടെ ആഴ്ചയിലെ ഷെഡ്യൂൾ ലഭ്യമായിട്ടില്ല. യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് വിമാനങ്ങളുടെ സമയക്രമം സംബന്ധിച്ച വിവരങ്ങള്‍ എയര്‍ലൈന്‍റെ വെബ്സൈറ്റിലോ അംഗീകൃത ഏജന്‍റുമാര്‍ വഴിയോ പരിശോധിച്ച് ഉറപ്പാക്കണം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/320850/relief-for-expatriate-malayalisair-india-express-resumes-dubai-thiruvananthapuram-flight-service)