---
title: " ഹൃ​ദ​യാ​ഘാ​തം​മൂ​ലം; പ്രവാസി മലയാളി ബ​ഹ്‌​റൈ​നി​ൽ അന്തരിച്ചു"
english_title: "Expatriate Malayali dies in Bahrain of heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/320854/expatriate-malayali-dies-in-bahrain-of-heart-attack"
published_at: "2025-10-16T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f08ed3c57ad_dead.jpg"
keywords: []
---

#  ഹൃ​ദ​യാ​ഘാ​തം​മൂ​ലം; പ്രവാസി മലയാളി ബ​ഹ്‌​റൈ​നി​ൽ അന്തരിച്ചു

> **Lead Summary:** **മ​നാ​മ: ** കൊ​ല്ലം ച​വ​റ സ്വ​ദേ​ശി വി​ജ​യ​കൃ​ഷ്ണ​ൻ പി​ള്ള ഹൃ​ദ​യാ​ഘാ​തം​മൂ​ലം ബ​ഹ്‌​റൈ​നി​ൽ അന്തരിച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യോ​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വൈ​കീ​ട്ടോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

## Article Content

**മ​നാ​മ: ** കൊ​ല്ലം ച​വ​റ സ്വ​ദേ​ശി വി​ജ​യ​കൃ​ഷ്ണ​ൻ പി​ള്ള ഹൃ​ദ​യാ​ഘാ​തം​മൂ​ലം ബ​ഹ്‌​റൈ​നി​ൽ അന്തരിച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യോ​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വൈ​കീ​ട്ടോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

തൂ​ബ്ലി​യി​ൽ ഒ​രു ട്രേ​ഡി​ങ് ക​മ്പ​നി​യി​ൽ മാ​നേ​ജ​ർ ആ​യി ജോ​ലി​ചെ​യ്തു​വ​രു​ക​യാ​യി​രു​ന്ന വി​ജ​യ് ദീ​ർ​ഘ​കാ​ല​മാ​യി ബ​ഹ്‌​റൈ​ൻ പ്ര​വാ​സി​യാ​ണ്. കു​ടും​ബം ബ​ഹ്‌​റൈ​നി​ൽ ഉ​ണ്ട്. ഭാ​ര്യ: ദി​വ്യ. മ​ക​ൻ: ന​ചി​കേ​ത് (ഏ​ഷ്യ​ൻ സ്കൂ​ൾ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി). സ​ൽ​മാ​നി​യ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/320854/expatriate-malayali-dies-in-bahrain-of-heart-attack)