---
title: "അഭ്യാസ പ്ര​ക​ട​നം വിലങ്ങായി; മ​സ്ക​ത്തിലെ അൽ ഖാബൂറ വാദിയിൽ വാഹന അഭ്യാസപ്രകടനം, നിരവധി പേർ അറസ്റ്റിൽ"
english_title: "Several people arrested during a driving demonstration in Al Khaburah Valley, Muscat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/321122/several-people-arrested-during-a-driving-demonstration-in-al-khaburah-valley-muscat"
published_at: "2025-10-17T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f22a6776e3e_VCCVC.jpg"
keywords: []
---

# അഭ്യാസ പ്ര​ക​ട​നം വിലങ്ങായി; മ​സ്ക​ത്തിലെ അൽ ഖാബൂറ വാദിയിൽ വാഹന അഭ്യാസപ്രകടനം, നിരവധി പേർ അറസ്റ്റിൽ

> **Lead Summary:** **മ​സ്ക​ത്ത്: [ ** വടക്കൻബാത്തിന ഗവർണറേറ്റിലെ അൽ ഖാബൂറ വാദിയിൽ വെള്ളമൊഴുകുന്നതിനിടെ വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തിയവരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**മ​സ്ക​ത്ത്: [ ** വടക്കൻബാത്തിന ഗവർണറേറ്റിലെ അൽ ഖാബൂറ വാദിയിൽ വെള്ളമൊഴുകുന്നതിനിടെ വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തിയവരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു.

അപകടകരമായ രീതിയിൽ വാഹനങ്ങൾ ഓടിക്കുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. വാഹനമോടിച്ചവരുടെയും മറ്റ് യാത്രക്കാരുടെയും ജീവന് അപകടകരമാംവിധം ഡ്രൈവ് ചെയ്തു എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​ഴ പെ​യ്യു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ലോ വെ​ള്ള​ക്കെ​ട്ടു​ള്ള സ​മ​യ​ങ്ങ​ളി​ലോ വാ​ദി​ക​ളി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്നും നി​ർ​ദേ​ശം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/321122/several-people-arrested-during-a-driving-demonstration-in-al-khaburah-valley-muscat)