---
title: "തൊഴിലുടമയുടെ അക്കൗണ്ടിൽ നിന്ന് പണം മോഷ്ടിച്ചു; വീട്ടുജോലിക്കാരിക്ക് ബഹ്‌റൈനിൽ തടവും പിഴയും"
english_title: "Housemaid sentenced to prison and fine in Bahrain for stealing money from employer's account"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/321237/housemaid-sentenced-to-prison-and-fine-in-bahrain-for-stealing-money-from-employers-account"
published_at: "2025-10-18T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f3395e6cddb_FGFBHVGFBVB.jpg"
keywords: []
---

# തൊഴിലുടമയുടെ അക്കൗണ്ടിൽ നിന്ന് പണം മോഷ്ടിച്ചു; വീട്ടുജോലിക്കാരിക്ക് ബഹ്‌റൈനിൽ തടവും പിഴയും

> **Lead Summary:** **മ​നാ​മ: [**[ ]തൊഴിലുടമ ആശുപത്രിയിൽ ചികിത്സയ്ക്ക് പോയ സമയത്ത് അവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരിക്ക് ഒരു വർഷം തടവ് ശിക്ഷ വിധിച്ച് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി. ഇത്യോപ്യൻ സ്വദേശിനിയായ 39കാരിക്കാണ് കോടതി കടുത്ത ശിക്ഷിച്ചത്.

## Article Content

**മ​നാ​മ: [**[ ]തൊഴിലുടമ ആശുപത്രിയിൽ ചികിത്സയ്ക്ക് പോയ സമയത്ത് അവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരിക്ക് ഒരു വർഷം തടവ് ശിക്ഷ വിധിച്ച് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി. ഇത്യോപ്യൻ സ്വദേശിനിയായ 39കാരിക്കാണ് കോടതി കടുത്ത ശിക്ഷിച്ചത്.

നി​യ​മ​പ​ര​മ​ല്ലാ​ത്ത മാ​ർ​ഗ​ത്തി​ലൂ​ടെ മ​റ്റൊ​രാ​ളു​ടെ ഓ​ൺ​ലൈ​ൻ ബാ​ങ്കി​ങ് സം​വി​ധാ​ന​ത്തി​ൽ പ്ര​വേ​ശി​ച്ച് വ​ഞ്ച​ന​യി​ലൂ​ടെ പ​ണം ത​ട്ടി​യ​തി​നാ​ണ് ശി​ക്ഷ. ത​ട​വു​ശി​ക്ഷ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം പ്ര​തി​യെ നാ​ടു​ക​ട​ത്താ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കൂ​ടാ​തെ, 1,000 ദി​നാ​ർ പി​ഴ​യും ഒ​ടു​ക്ക​ണം.

തൊ​ഴി​ലു​ട​മ​യാ​യ 62കാ​രി ബ​ഹ്‌​റൈ​ൻ വ​നി​ത ആ​ശു​പ​ത്രി​യി​ൽ പോ​യ അ​വ​സ​രത്തിലാണ് വീ​ട്ടു​ജോ​ലി​ക്കാ​രി അ​വ​രു​ടെ ബെ​നി​ഫി​റ്റ് പേ ​ആ​പ് വ​ഴി പ​ണം കൈ​മാ​റ്റം ചെ​യ്ത​ത്. തൊ​ഴി​ലു​ട​മ​യു​ടെ ഫോ​ൺ പി​ൻ ന​മ്പ​റും അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും പ്ര​തി നേ​ര​ത്തേ മ​ന​സ്സി​ലാ​ക്കി​വെ​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നാ​ല് ത​വ​ണ​ക​ളി​ലാ​യി ആ​കെ 778 ദീ​നാ​ർ ന​ഷ്ട​പ്പെ​ട്ട​താ​യി മ​ന​സ്സി​ലാ​യ​ത്. റ​സി​ഡ​ൻ​സി ഫീ​സ് അ​ട​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് പ​ണം എ​ടു​ത്ത​തെ​ന്നാ​യി​രു​ന്നു പ്ര​തി​യു​ടെ വാ​ദം. എ​ന്നാ​ൽ, തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട​തി ഇ​വ​രെ ശി​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/321237/housemaid-sentenced-to-prison-and-fine-in-bahrain-for-stealing-money-from-employers-account)