---
title: "മഴ 'വയറ്റിങ് ലിസ്റ്റിൽ'; കു​വൈ​ത്ത് സി​റ്റിയിൽ മിതശീതോഷ്ണവും പൊടിക്കാറ്റും തുടരും"
english_title: "Rain on 'waiting list'; Moderate temperatures and dust storms to continue in Kuwait City"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/321291/rain-on-waiting-list-moderate-temperatures-and-dust-storms-to-continue-in-kuwait-city"
published_at: "2025-10-18T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f36961e2fca_BHBBBNB.jpg"
keywords: []
---

# മഴ 'വയറ്റിങ് ലിസ്റ്റിൽ'; കു​വൈ​ത്ത് സി​റ്റിയിൽ മിതശീതോഷ്ണവും പൊടിക്കാറ്റും തുടരും

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:[ **കടുത്ത വേനൽക്കാലം അവസാനിച്ചെങ്കിലും രാജ്യത്ത് മഴയെത്തുന്നത് വൈകുകയാണ്. വ്യാഴാഴ്ച മഴയ്ക്ക് സാധ്യത പ്രവചിച്ചിരുന്നെങ്കിലും ലഭിച്ചില്ല.

## Article Content

**കു​വൈ​ത്ത് സി​റ്റി:[ **കടുത്ത വേനൽക്കാലം അവസാനിച്ചെങ്കിലും രാജ്യത്ത് മഴയെത്തുന്നത് വൈകുകയാണ്. വ്യാഴാഴ്ച മഴയ്ക്ക് സാധ്യത പ്രവചിച്ചിരുന്നെങ്കിലും ലഭിച്ചില്ല.

അടുത്ത ദിവസങ്ങളിലും രാജ്യത്ത് മിതമായ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പകൽ സമയങ്ങളിൽ ചൂടുള്ള താപനിലയും രാത്രിയിൽ തണുപ്പുള്ള കാലാവസ്ഥയും അനുഭവപ്പെടും. കൂടാതെ, തുറസ്സായ സ്ഥലങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

നിലവിൽ രാജ്യത്ത് വടക്കുപടിഞ്ഞാറൻ ഭാഗത്തുനിന്നുള്ള വിപുലീകൃത ഉയർന്ന മർദ്ദ സംവിധാനത്തിൻ്റെ സ്വാധീനമാണുള്ളതെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ദരാർ അൽ അലി പറഞ്ഞു. ഇത് ചൂടുള്ളതും വരണ്ടതുമായ വായുവിനും മിതമായ വടക്കുപടിഞ്ഞാറൻ കാറ്റിനും കാരണമാകും. ഈ കാറ്റ് പൊടിപടലങ്ങൾ സൃഷ്ടിക്കാനും ഉയർന്ന തിരമാലകൾക്ക് വഴിയൊരുക്കാനും സാധ്യതയുണ്ട്.

അടുത്ത ദിവസങ്ങളിൽ ഉയർന്ന താപനില 36°C മുതൽ 38°C വരെ പ്രതീക്ഷിക്കുന്നു. പൊതുജനങ്ങൾ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ദി​ശ​യി​ൽ​നി​ന്ന് മ​ണി​ക്കൂ​റി​ൽ എ​ട്ടു മു​ത​ൽ 35 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റ് വീ​ശും. ക​ട​ൽ നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യി​രി​ക്കും. രാ​ത്രി​യി​ൽ താ​പ​നി​ല 20 മു​ത​ൽ 22 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ കു​റ​യും. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ദി​ശ​യി​ൽ നി​ന്ന് മ​ണി​ക്കൂ​റി​ൽ എ​ട്ടു മു​ത​ൽ 30 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തിൽ കാ​റ്റ് വീ​ശും. ശ​നി​യാ​ഴ്ച പ​ക​ൽ ചൂ​ട് കൂ​ടു​ത​ലാ​യി​രി​ക്കും. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് മ​ണി​ക്കൂ​റി​ൽ 10 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ വീ​ശും.

തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. പ​ര​മാ​വ​ധി താ​പ​നി​ല 37 മു​ത​ൽ 39 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ പ്ര​തീ​ക്ഷി​ക്കു​ന്നു. ക​ട​ൽ നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യി​രി​ക്കും. ശ​നി​യാ​ഴ്ച രാ​ത്രി താ​പ​നി​ല 21 നും 23 ​ഡി​ഗ്രി സെ​ൽ​ഷ്യ​സി​നും ഇ​ട​യി​ലാ​യി​രി​ക്കും. മ​ണി​ക്കൂ​റി​ൽ എ​ട്ടു മു​ത​ൽ 28 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് വീ​ശും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/321291/rain-on-waiting-list-moderate-temperatures-and-dust-storms-to-continue-in-kuwait-city)