---
title: "വിദേശ സന്ദർശകരുടെ എണ്ണത്തിൽ കുതിച്ചുചാട്ടം; ഇനി വിസ നടപടികൾ 'കു​വൈ​ത്ത് വി​സ' പ്ലാറ്റ്‌ഫോം വഴി"
english_title: "A surge in the number of foreign visitors; Visa procedures will now be carried out through the 'Kuwait Visa' platform"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/321298/a-surge-in-the-number-of-foreign-visitors-visa-procedures-will-now-be-carried-out-through-the-kuwait-visa-platform"
published_at: "2025-10-18T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f3701bf1a23_jnghjghg.jpg"
keywords: []
---

# വിദേശ സന്ദർശകരുടെ എണ്ണത്തിൽ കുതിച്ചുചാട്ടം; ഇനി വിസ നടപടികൾ 'കു​വൈ​ത്ത് വി​സ' പ്ലാറ്റ്‌ഫോം വഴി

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [**[ ]രാജ്യത്തെ വിസ നിയമങ്ങൾ ഉദാരമാക്കിയതോടെ കുവൈത്തിൽ എത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായതായി റിപ്പോർട്ട്. അടുത്തിടെ ആരംഭിച്ച ‘കുവൈത്ത് വിസ’ പ്ലാറ്റ്‌ഫോം വഴി ഇതുവരെ 2.35 ലക്ഷം സന്ദർശന വിസകൾ വിതരണം ചെയ്തതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

## Article Content

**കു​വൈ​ത്ത് സി​റ്റി: [**[ ]രാജ്യത്തെ വിസ നിയമങ്ങൾ ഉദാരമാക്കിയതോടെ കുവൈത്തിൽ എത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായതായി റിപ്പോർട്ട്. അടുത്തിടെ ആരംഭിച്ച ‘കുവൈത്ത് വിസ’ പ്ലാറ്റ്‌ഫോം വഴി ഇതുവരെ 2.35 ലക്ഷം സന്ദർശന വിസകൾ വിതരണം ചെയ്തതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ ജൂലൈ മാസത്തിലാണ് പുതിയ ഓൺലൈൻ വിസ പ്ലാറ്റ്‌ഫോമായ ‘കുവൈത്ത് വിസ’ക്ക് തുടക്കമിട്ടത്. വിസ നടപടികൾ ലളിതമാക്കിയതും വിതരണം കാര്യക്ഷമമാക്കിയതുമാണ് സന്ദർശകരുടെ എണ്ണത്തിലുള്ള വർധനവിന് പ്രധാന കാരണം.

നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ല്ലാ​തെ എ​ല്ലാ രാ​ജ്യ​ക്കാ​ർ​ക്കും നി​ല​വി​ൽ ‘കു​വൈ​ത്ത് വി​സ’ പ്ലാ​റ്റ്‌​ഫോം വ​ഴി സ​ന്ദ​ർ​ശ​ന വി​സ​ക്ക് അ​പേ​ക്ഷി​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഓ​രോ ഗ​വ​ര്‍ണ്ണ​റേ​റ്റി​ലെ ഇ​മി​ഗ്രേ​ഷ​ൻ വ​കു​പ്പും ദി​വ​സേ​ന ഏ​ക​ദേ​ശം 1,000 സ​ന്ദ​ർ​ശ വി​സ​ക​ൾ അം​ഗീ​ക​രി​ക്കു​ന്നു​ണ്ട്. ആ​റു ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി 6000 വി​സ​ക​ൾ ഇ​ത്ത​ര​ത്തി​ൽ അ​നു​വ​ദി​ക്കു​ന്നു​ണ്ട്. സ​ന്ദ​ർ​ശ​ക​ർ​ക്ക് ടൂ​റി​സ്റ്റ്, ബി​സി​ന​സ്, ഫാ​മി​ലി തു​ട​ങ്ങി​യ വി​സ​ക​ൾ എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ടൂ​റി​സ്റ്റ്, ഫാ​മി​ലി, ഗ​വ​ൺ​മെ​ന്റ്, ബി​സി​ന​സ് വി​സ​ക​ൾ​ക്കാ​യി ‘കു​വൈ​ത്ത് ഇ-​വി​സ’ വെ​ബ്‌​സൈ​റ്റ് വ​ഴി അ​പേ​ക്ഷി​ക്കാം. എ​ന്നാ​ൽ ജി.​സി.​സി നി​വാ​സി​ക​ളി​ൽ മാ​നേ​ജ​ർ​മാ​ർ, ഡോ​ക്ട​ർ​മാ​ർ തു​ട​ങ്ങി​യ പ്ര​ത്യേ​ക തൊ​ഴി​ൽ വി​ഭാ​ഗ​ങ്ങ​ൾ​ക്കു മാ​ത്ര​മേ ഓ​ൺ അ​റൈ​വ​ൽ വി​സ ല​ഭി​ക്കു​ക​യു​ള്ളൂ. വി​സ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​വ​ർ​ക്ക് ക​ടു​ത്ത ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും നി​യ​മ​വി​രു​ദ്ധ​മാ​യി ജോ​ലി ചെ​യ്യു​ന്ന​വ​രെ​യും അ​വ​രു​ടെ സ്പോ​ൺ​സ​ർ​മാ​രെ​യും നാ​ടു​ക​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/321298/a-surge-in-the-number-of-foreign-visitors-visa-procedures-will-now-be-carried-out-through-the-kuwait-visa-platform)